ഔറംഗബാദ്: ബി.ജെ.പി മേഖല യോഗത്തില്‍ പങ്കെടുക്കാതെ മഹാരാഷ്ട്ര ബി.ജെ.പി നേതാവ് പങ്കജ മുണ്ടെ. ശിവസേനയില്‍ ചേര്‍ന്നേക്കും എന്ന വാര്‍ത്തകള്‍ വന്നതിന് ശേഷമുള്ള പങ്കജ മുണ്ടെയുടെ വിട്ടുനില്‍ക്കല്‍ ചര്‍ച്ചയായി.
എന്നാല്‍ പങ്കജ മുണ്ടെ യോഗത്തില്‍ പങ്കെടുക്കാത്തത് സുഖമില്ലാത്തതിനാലാണെന്നും അത് സൂചിപ്പിച്ച് അനുവാദം വാങ്ങിയിരുന്നുവെന്നുമാണ് ബി.ജെ.പിയുടെ പ്രതികരണം. എന്നാല്‍ പങ്കജ മുണ്ടെ യോഗത്തില്‍ നിന്ന് വിട്ടുനിന്നത് പാര്‍ട്ടി നേതൃത്വത്തോടുള്ള തന്റെ പ്രതിഷേധം അറിയിക്കാന്‍ തന്നെയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.
ട്വിറ്റര്‍ ബയോയിലും പങ്കജ് മുണ്ടെ മാറ്റം വരുത്തിയിരുന്നു.ബി.ജെ.പി നേതാവ്, മുന്‍ മന്ത്രി എന്നെഴുതിയ ബയോ മാറ്റി RT’s r not endorsements (എന്റെ റീട്വീറ്റുകള്‍ എന്റെ അഭിപ്രായമാകണമെന്നില്ല ) എന്നാണ് ബയോയുടെ സ്ഥാനത്ത് രേഖപ്പെടുത്തിയത്.