മുംബൈ: മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗണ്‍സിസിലേക്കുള്ള ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ടു. പട്ടികയിലിടം നേടുമെന്ന് കരുതിയിരുന്ന പ്രമുഖ നേതാക്കളായ പങ്കജ മുണ്ടെയെയും ഏക്‌സനാത് ഖഡ്‌സെയും പുറത്തായി.
നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്‍.സി.പിയില്‍ നിന്നും ബി.ജെ.പിയില്‍ ചേര്‍ന്ന രഞ്ജിത് സിംഗ് മോഹിതെയുടെ പേര് പട്ടികയിലിടം നേടി. പങ്കജ മുണ്ടെയുടെ പേര് ഒഴിവായപ്പോള്‍ പ്രമുഖരല്ലാത്ത മൂന്ന് പേര്‍ പട്ടികയിലിടം നേടി.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ പങ്കജ മുണ്ടെ മത്സരിച്ചിരുന്നുവെങ്കിലും പരാജയപ്പെടുകയായിരുന്നു. ബന്ധുകൂടിയായ ധനഞ്ജയ മുണ്ടെയോടാണ് പരാജയപ്പെട്ടത്.
നിയമസഭ തെരഞ്ഞെടുപ്പ് മുതല്‍ ഏക്‌നാഥ് ഖഡ്‌സേയും ബി.ജെ.പി നേതൃത്വവുമായി പിണക്കത്തിലാണ്. എം.എല്‍.സി സ്ഥാനം നല്‍കി പിണക്കം പരിഹരിക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും പട്ടികയിലിടം നേടാന്‍ ഖഡ്‌സെയ്ക്ക് ആയില്ല.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.