ഇന്നലെ നടന്ന ഐ.പി.എല്‍ മത്സരത്തില്‍ ഗുജറാത്തിനെതിരെ പഞ്ചാബിന് മൂന്നു വിക്കറ്റ് തോല്‍വി. പഞ്ചാബിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 142 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. മറുപടി ബാറ്റിങ്ങില്‍ ഗുജറാത്ത് അഞ്ച് പന്ത് അവശേഷിക്കെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സ് നേടി മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു.
രാഹുല്‍ തെവാട്ടിയ 18 പന്തില്‍ നിന്ന് 36 റണ്‍സ് നേടി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചാണ് ഗുജറാത്തിനെ വിജയത്തില്‍ എത്തിച്ചത്. ഏഴ് ഫോര്‍ ഉള്‍പ്പെടെ പുറത്താകാതെയാണ് താരം കഴിവ് തെളിയിച്ചത്. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ 29 പന്തില്‍ 35 റണ്‍സും നേടി. ഇമ്പാക്ട് ആയി വന്ന സായി സുദര്‍ശന്‍ 34 പന്തില്‍ 31 റണ്‍സ് നേടി. ഹര്‍ഷല്‍ പട്ടേലിന്റെ തകര്‍പ്പന്‍ ബൗളിങ് പ്രകടനത്തിലാണ് പഞ്ചാബ് കളി തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ ശ്രമിച്ചത്.
15 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് ആണ് താരം മൂന്ന് ഓവറില്‍ നിന്നും നേടിയത്. ലിയാം ലിവിങ്സ്റ്റണ്‍ നാല് ഓവറില്‍ നിന്ന് 19 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റും സ്വന്തമാക്കി.
ടോസ് നേടിയ പഞ്ചാബ് ബാറ്റ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ പ്രതീക്ഷകളെ തകിടം മറച്ചുകൊണ്ട് വമ്പന്‍ ബാറ്റിങ് തകര്‍ച്ചയാണ് പഞ്ചാബിന് നേരിടേണ്ടിവന്നത്.
ക്യാപ്റ്റന്‍ സാം കറന്‍ 19 പന്തില്‍ 20 റണ്‍സുമായി മടങ്ങിയപ്പോള്‍ പ്രഭ്സിമ്രാന്‍ സിങ് 21 പന്തില്‍ 35 റണ്‍സ് നേടി. പിന്നീട് ഇറങ്ങിയ റീലീ റോസോവ് 9 റണ്‍സിന് മടങ്ങിയപ്പോള്‍ ജിതേഷ് ശര്‍മ 13 റണ്‍സ് ആണ് ടീമിനുവേണ്ടി നേടിയത്. പിന്നീടങ്ങോട്ട് മൂന്നു താരങ്ങളാണ് രണ്ടക്കം കടക്കാതെ വിക്കറ്റ് നഷ്ടപ്പെടുത്തിയത്.
ഗുജറാത്തിന്റെ സ്പിന്‍ ഡോമിനേഷന്‍ ആണ് പഞ്ചാബിന് വീഴ്ത്തി കൊണ്ടിരിക്കുന്നത്.
ഗുജറാത്തിനു വേണ്ടി രവി ശ്രീനിവാസന്‍ സായി കിഷോര്‍ നാല് വിക്കറ്റുകള്‍ സ്വന്തമാക്കി തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്.
പഞ്ചാബിന്റെ മൂന്ന് നിര്‍ണായക വിക്കറ്റുകളാണ് സായി സ്വന്തമാക്കിയത്. ജിതേഷ് ശര്‍മ, ശാശാങ്ക് സിങ്, അശുദോഷ് ശര്‍മ, ഹര്‍പ്രീത് ബ്രാര്‍ എന്നിവരെയാണ് സായി കിഷോര്‍ പുറത്താക്കിയത്. കളിയിലെ താരവും സായി കിഷോര്‍ ആയിരുന്നു.
നൂര്‍ അഹമ്മദ് നാലു ഓവറില്‍ 20 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകളും നേടി തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചു. റാഷിദ് ഖാന്‍ മോഹിത് ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.