200+ റണ്‍സില്‍ പഞ്ചാബ് ആറാടുകയാണ്, കൊല്‍ക്കത്തയെ തൂക്കി കിടിലന്‍ നേട്ടം; ഐ.പി.എല്ലില്‍ റെക്കോഡ് മഴ
Sports News
200+ റണ്‍സില്‍ പഞ്ചാബ് ആറാടുകയാണ്, കൊല്‍ക്കത്തയെ തൂക്കി കിടിലന്‍ നേട്ടം; ഐ.പി.എല്ലില്‍ റെക്കോഡ് മഴ
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 27th April 2024, 4:02 pm

ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്നലെ നടന്ന ഐ.പി.എല്‍ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ പഞ്ചാബ് കിങ്സിന് എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം. ടോസ് നേടിയ പഞ്ചാബ് എതിരാളികളെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ആറ് വിക്കറ്റ് നഷ്ടത്തില്‍ 261 റണ്‍സ് ആണ് കൊല്‍ക്കത്ത നേടിയത്.

ആവേശകരമായ മത്സരത്തിന്റെ അവസാനം 18.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 262 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു പഞ്ചാബ്. ഈ തകര്‍പ്പന്‍ വിജയത്തിന് ശേഷം ഒട്ടനവധി കിടിലന്‍ റെക്കോഡുകളാണ് പഞ്ചാബ് കൊണ്ടുപോയത്. ഇപ്പോള്‍ മറ്റൊരു തകര്‍പ്പന്‍ റെക്കോഡും പഞ്ചാബ് തങ്ങളുടെ അകൗണ്ടില്‍ എത്തിച്ചിരിക്കുകയാണ്. ഐ.പി.എല്‍ ചെയ്‌സിങ്ങില്‍ ഏറ്റവും വേഗതയില്‍ 200 റണ്‍സ് നേടുന്ന ടീം എന്ന നേട്ടമാണ് പഞ്ചാബ് സ്വന്തമാക്കിയത്. 15 ഓവറിലാണ് പഞ്ചാബ് സിംഹങ്ങള്‍ 200 റണ്‍സ് നേടിയത്.

പഞ്ചാബിന് വേണ്ടി അര്‍ഷ്ദീപ് സിങ് രണ്ടു വിക്കറ്റുകള്‍ നേടിയപ്പോള്‍ ക്യാപ്റ്റന്‍ സാം കറന്‍, ഹര്‍ഷല്‍ പട്ടേല്‍, രാഹുല്‍ ചാഹര്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.

ചെയ്സിങ്ങിന് ഇറങ്ങിയ പഞ്ചാബ് പ്രബ്സിമ്രാന്‍ സിങ്ങിന്റെയും ജോണി ബെയര്‍സ്റ്റോയുടെയും വെടിക്കെട്ട് കൂട്ടുകെട്ട് മികച്ച തുടക്കമാണ് ടീമിന് നല്‍കിയത്. ഇംപാക്ട് ആയി വന്നു 20 പന്തില്‍ നിന്നും അഞ്ചു സിക്സ് നാല് ഫോറും ഉള്‍പ്പെടെ 54 റണ്‍സ് ആണ് താരം അടിച്ചു കൂട്ടിയത്.

പഞ്ചാബിന്റെ വിജയ് ശില്പി ബെയര്‍സ്റ്റോ 48 പന്തില്‍ നിന്ന് 96 ഏഴ് ഫോറും അടക്കം 108 റണ്‍സ് നേടി പുറത്താകാതെ നിന്നു. 225 സ്ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. താരത്തിന്റെ രണ്ടാമത്തെ ഐ.പി.എല്‍ സെഞ്ച്വറി ആണ് കൊല്‍ക്കത്തയെ അടിച്ചുവീഴ്ത്തി സ്വന്തമാക്കിയത്.

 

 

Content Highlight: Panjab Kings In Record Achievement