| Tuesday, 26th April 2016, 10:34 am

ജനുവരി മുതല്‍ മൊബൈലുകളില്‍ പാനിക് ബട്ടണ്‍ നിര്‍ബന്ധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 2017 ജനുവരി ഒന്നു മുതല്‍ രാജ്യത്ത് വില്‍ക്കുന്ന മൊബൈല്‍ ഫോണുകളില്‍ പാനിക് ബട്ടണ്‍ നിര്‍ബന്ധമാക്കി. 2018 ജനുവരി മുതല്‍ മൊബൈലുകളില്‍ ജി.പി.എസ് സംവിധാനവും നിര്‍ബന്ധമാക്കുമെന്ന് ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. അപകട സാഹചര്യങ്ങളില്‍ മറ്റുള്ളവരിലേക്ക് സന്ദേശം അയക്കുന്നതിനാണ് സംവിധാനം ഒരുക്കുന്നത്.

അടിയന്തര സാഹചര്യങ്ങളില്‍ മൊബൈലിലെ പാനിക് ബട്ടണ്‍ അമര്‍ത്തിയാല്‍ ഉപയോക്താവിന്റെ വീട്ടിലേക്കോ കൂട്ടുകാരുടെ ഫോണിലേക്കോ സ്ഥലവിവരമടക്കം ജാഗ്രതാസന്ദേശം ലഭിക്കുന്ന രീതിയിലാണ് പാനിക് ബട്ടണ്‍ സംവിധാനിച്ചിരിക്കുന്നത്.

നിര്‍ഭയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സ്ത്രീ സുരക്ഷ ഉറപ്പു വരുത്താന്‍ മൊബൈലുകളില്‍ പാനിക് ബട്ടണ്‍ ഏര്‍പ്പെടുത്താന്‍ ആവശ്യമുയര്‍ന്നിരുന്നു.

We use cookies to give you the best possible experience. Learn more