ഇന്‍ഡോര്‍: ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി ഓള്‍റൗണ്ടര്‍ എന്ന പേര് ഇതിനോടകം തന്നെ സ്വന്തമാക്കിയ ആളാണ് ഹാര്‍ദിക് പാണ്ഡ്യ. ഐ.പി.എല്ലിന്റെ കണ്ടെത്തലായ പാണ്ഡ്യ വാലറ്റത്ത് മികച്ച പ്രകടനം നടത്തി ടീമിനെ വിജയത്തിലെത്തിക്കുന്നു. ആക്രമിച്ചു കളിക്കുന്ന പ്രകൃതക്കാരനായ പാണ്ഡ്യയുടെ സിക്‌സറുകള്‍ പലതും ഞൊടിയിടയിലാണ് ഗാലറിയിലെത്തുന്നത്.
എന്നാല്‍ തന്റെ ” പവര്‍ ഹിറ്റിംഗ് ” ഒരു സുപ്രഭാതത്തില്‍ വന്നതല്ലെന്നാണ് പാണ്ഡ്യയുടെ പക്ഷം. കുട്ടിക്കാലം മുതലെ കളിക്കുമ്പോള്‍ സിക്‌സടിക്കാനാണ് താല്‍പ്പര്യമെന്നും അതിനായി ശ്രമിക്കാറുണ്ടെന്നും പാണ്ഡ്യ പറയുന്നു.
കളിഗതിയെക്കുറിച്ച് ശരിക്ക് മനസിലാക്കി സാഹചര്യത്തിനനുസരിച്ചാണ് ഓരോ ഷോട്ട് കളിക്കാറുള്ളതെന്നും പാണ്ഡ്യ പറയുന്നു.
” കുട്ടിക്കാലത്ത് കളിക്കുന്ന സമയത്ത് ഉയര്‍ത്തിയടിക്കാനായിരുന്നു താല്‍പ്പര്യം. അത് മാത്രമാണ് ഇപ്പോള്‍ ചെയ്യുന്നത്.”
Also Read: പി.വി സിന്ധുവിന് പത്മഭൂഷണ്‍ ശുപാര്‍ശ
ഓസ്‌ട്രേലിയക്കെതിരായ രണ്ടു ഏകദിനങ്ങളിലും പാണ്ഡ്യയുടെ പവര്‍ ഹിറ്റിംഗ് കമന്റേറ്റര്‍മാര്‍ എടുത്തു പറഞ്ഞിരുന്നു. ആദ്യ ഏകദിനത്തില്‍ ഓസീസ് സ്പിന്നര്‍ ആദം സാംപയെ പാണ്ഡ്യ ഗാലറിയിലെത്തിച്ചപ്പോള്‍ മൂന്നാം ഏകദിനത്തില്‍ ആഷ്ടണ്‍ ആഗറായിരുന്നു പാണ്ഡ്യയുടെ ബാറ്റിന്റെ ചൂടറിഞ്ഞത്.
പൊതുവെ ധോണിയ്ക്കു ശേഷം ഏഴാമനായി ക്രീസിലെത്തുന്ന പാണ്ഡ്യ ഇന്നലെ മധ്യനിരയിലായിരുന്നു ബാറ്റ് ചെയ്യാനിറങ്ങിയത്. നാലു വിക്കറ്റ് പെട്ടെന്ന് നഷ്ടമായ ശേഷം ബാറ്റിംഗ് ഓര്‍ഡറില്‍ വരുത്തിയ മാറ്റമൊന്നും പാണ്ഡ്യയെ ബാധിച്ചില്ല. സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റുചെയ്ത പാണ്ഡ്യ 72 പന്തില്‍ 78 റണ്ണെടുത്ത് ഇന്ത്യന്‍ വിജയത്തിന് വിലപ്പെട്ട സംഭാവന നല്‍കി.