തിരുവനന്തപുരം: സഹോദരന്റെ ബി.ജെ.പി പ്രവേശനത്തെക്കുറിച്ച് ഹൃദയവേദനയോടെ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ പന്തളം സുധാകരന്‍. സഹോദരന്‍ കെ.പ്രതാപന്‍ ബി.ജെ.പിയില്‍ ചേര്‍ന്നുവെന്ന വാര്‍ത്ത കണ്ട് കനത്ത ആഘാതമായെന്നും ഒരു സൂചനയെങ്കിലും ലഭിച്ചിരുന്നെങ്കില്‍ നീക്കത്തെ ശക്തമായി തടയുമായിരുന്നുവെന്നും സുധാകരന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
സഹപ്രവര്‍ത്തകരായ,പരിചിതരും അപരിചിതരും അമര്‍ഷത്തോടെയും,ഖേദത്തോടെയും,സംശയത്തോടെയും ,വേദനയോടെയും തന്നെ വിളിച്ചുകൊണ്ടിരിക്കുകയാണെന്നും സഹോദരന്റെ ഈ മനംമാറ്റത്തിന് വഴിവെച്ച സാഹചര്യമെന്താണെങ്കിലും പൊതുസമൂഹത്തോടു പറയാനുള്ള ബാദ്ധ്യത പ്രതാപനുണ്ടെന്നും സുധാകരന്‍ കുറിച്ചു.
തന്റെ ശക്തി കോണ്‍ഗ്രസാണെന്നും ആ കുടുംബം ഉപേക്ഷിച്ച് പോകുന്ന ഒരാളെ തടയാന്‍ മുന്‍അറിവുകളില്ലാഞ്ഞതിനാല്‍ കഴിഞ്ഞില്ലെന്ന കാര്യം തന്നെ അലട്ടുന്നുണ്ടെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
അതീവ ഹൃദയവേദനയോടെയാണ് ഇതെഴുതുന്നത്. ഇന്നു വൈകുന്നേരം ചാനലില്‍കണ്ട വാര്‍ത്ത എനിക്ക് കനത്ത ആഘാതമായി.എന്റ സഹോദരന്‍ കെ. പ്രതാപന്‍ ബി.ജെ.പിയില്‍ ചേര്‍ന്നുവെന്ന വാര്‍ത്ത..!ഇങ്ങനെയൊരു മാറ്റത്തിന്റ വിദൂരസൂചനയെങ്കിലും അറിഞ്ഞിരുന്നെങ്കില്‍ ആ നീക്കം ശക്തമായി തടയുമായിരുന്നു. എന്തായിരുന്നു ഈ മനംമാറ്റത്തിനു വഴിവെച്ച സാഹചര്യമെന്നെങ്കിലും
പൊതുസമൂഹത്തോടു പറയാനുള്ള ബാദ്ധ്യത പ്രതാപനുണ്ട്. സഹപ്രവര്‍ത്തകരായ,പരിചിതരും അപരിചിതരും അമര്‍ഷത്തോടെ,ഖേദത്തോടെ,സംശയത്തോടെ ,വേദനയോടെ എന്നെ വിളിച്ചുകൊണ്ടിരിക്കുന്നു,
മറുപടി പറഞ്ഞു തളരുന്നു. പക്ഷേ എന്റ ശക്തി കോണ്‍ഗ്രസ്സാണ്, ഈ കുടുംബം ഉപേക്ഷിച്ചുപോകുന്ന ഒരാളെ തടയാന്‍ മുന്‍അറിവുകളില്ലാഞ്ഞതിനാല്‍ കഴിഞ്ഞില്ലന്ന ചിന്ത അലട്ടുന്നുണ്ട്. ഒരാളുടെ രാഷ്ട്രീയ തീരുമാനത്തെ വിമര്‍ശിക്കാനല്ലാതെ തടസ്സപ്പെടുത്താന്‍ രക്തബന്ധങ്ങള്‍ക്കും പരിമിതിയുണ്ടല്ലോ..?
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക