| Friday, 31st May 2013, 12:30 am

പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് ലാപ്‌ടോപ്പ് വാങ്ങാന്‍ അനുമതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]മലപ്പുറം: ഇനിമുതല്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കും സെക്രട്ടറിമാര്‍ക്കും ലാപ്‌ടോപ്പ് വാങ്ങാന്‍ അനുമതിയായി. തനത് ഫണ്ടിലോ, ജനറല്‍ പര്‍പ്പസ് ഫണ്ടിലോ ഉള്‍പ്പെടുത്തി വാങ്ങാനാണ് അനുമതി.

വിവരസാങ്കേതിക വിദ്യയുടെ ഉപയോഗം വര്‍ധിച്ചുവരുന്നത് കണക്കിലെടുത്താണ് പ്രസിഡന്റുമാര്‍ക്കും സെക്രട്ടറിമാര്‍ക്കും ലാപ്‌ടോപ്പ് വാങ്ങാന്‍ അനുമതി നല്‍കുന്നത്. []

നിലവില്‍ പഞ്ചായത്തുകളുടെ പദ്ധതി പൂര്‍ണമായും ഓണ്‍ലൈനായാണ് തയ്യാറാക്കുന്നത്. ഭൂരിപക്ഷം പദ്ധതികളുടെയും നിര്‍വഹണ ചുമതല സെക്രട്ടറിക്കാണ്.

ജനനമരണ വിവാഹ സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം ഓണ്‍ലൈന്‍ മുഖേനയാക്കിയിട്ടുണ്ട്. സെക്രട്ടറിയാണ് അപേക്ഷ പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നത്. ലാപ്‌ടോപ് വരുന്നതോടെ ഈ സേവനം കാര്യക്ഷമമാവും.

We use cookies to give you the best possible experience. Learn more