| Thursday, 31st December 2020, 9:56 am

പഞ്ചായത്ത് പ്രസിഡന്റായി അധികാരമേറ്റതിന് തൊട്ടുപിന്നാലെ ആത്മഹത്യാ ശ്രമം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റായി അധികാരമേറ്റതിന് തൊട്ടുപിന്നാലെ ആത്മഹത്യാ ശ്രമം. പഞ്ചായത്ത് പ്രസിഡന്റായ ടി.വിജിത്താണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇദ്ദേഹത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  രാവിലെ തേഞ്ഞിപ്പാലത്തെ വീട്ടില്‍ വെച്ചാണ് വിജിത്ത് ആത്മഹത്യക്ക് ശ്രമിക്കുന്നത്.

ഇന്നലെയാണ് പഞ്ചായത്തു പ്രസിഡന്റായി ഇദ്ദേഹം അധികാരമേറ്റത്. സംവരണ പഞ്ചായത്താണിത്. തേഞ്ഞിപ്പലം പഞ്ചായത്ത് 11ാം വാര്‍ഡ് മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥിയായാണ് ഇദ്ദേഹം വിജയിച്ചത്. ആത്മഹത്യാശ്രമത്തിന്റെ കാരണം വ്യക്തമല്ല.

വിജിത്തിന്റെ നില അതീവഗുരുതരമായി തുടരുകയാണ്. വിജിത്തിനെ വെന്റിലേറ്ററിലേക്ക് മാറ്റിയിട്ടുണ്ട്. അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്ന് മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ പറഞ്ഞു.

ഉടന്‍തന്നെ സുഹൃത്തുക്കള്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.

കഴുത്തിനേറ്റ പൊട്ടലും ഞരമ്പുകള്‍ക്കുണ്ടായ ആഘാതവും പ്രതിസന്ധിയുണ്ടാക്കുന്നുവെന്നാണ് മെഡിക്കല്‍ കോളേജ് ആശുപത്രി നല്‍കുന്ന വിവരം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more