കൊച്ചി: പഞ്ചായത്ത് തെരഞ്ഞെടുപ്പ് എപ്പോള്‍ നടത്തണമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയില്‍. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമേ തീരുമാനമെടുക്കുകയുള്ളൂവെന്നും കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചു.
സംസ്ഥാനത്ത് കൊവിഡ് മഹാമാരി പടരുന്ന പശ്ചാത്തലത്തില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം സ്വദേശിയായ ലത്തീഫ് എന്നയാള്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയിലായിരുന്നു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാട് അറിയിച്ചത്.
തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് താന്‍ ആലോചിച്ചിട്ടുണ്ടെന്നും എന്നാല്‍ സംസ്ഥാനത്തും താന്‍ ഉള്‍പ്പെടുന്ന പ്രദേശത്തടക്കം നിരവധി കൊവിഡ് രോഗികളുണ്ടെന്നും ഈ ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ അത് വലിയ ദുരന്തത്തിലേക്ക് മാറുമെന്നുമായിരുന്നു ലത്തീഫ് എന്നയാള്‍ സമര്‍പ്പിച്ച ഹരജിയില്‍ പറഞ്ഞത്.
എന്നാല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് എപ്പോള്‍ നടത്തണമെന്നത് സംബന്ധിച്ച് കമ്മീഷന്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും തെരഞ്ഞെടുപ്പ് തിയ്യതിയോ നോട്ടിഫിക്കേഷനോ ഇതുവരെ പുറപ്പെടുവിച്ചിട്ടില്ലെന്നും എപ്പോള്‍ എങ്ങനെ തെരഞ്ഞെടുപ്പ് നടത്തണമെന്നത് സംബന്ധിച്ച് വിശദമായ ചര്‍ച്ചകള്‍ നടത്തുമെന്നുമാണ് സത്യവാങ്മൂലത്തില്‍ കമ്മീഷന്‍ വ്യക്തമാക്കിയത്.
ആരോഗ്യവകുപ്പ് സെക്രട്ടറിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. നിലവിലെ സാഹചര്യം കൂടി പരിഗണിച്ച് മാത്രമേ തീരുമാനമെടുക്കുകയുള്ളൂ. എങ്കിലും തെരഞ്ഞെടുപ്പിന് തയ്യാറായിരിക്കാന്‍ മിഷണറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കമ്മീഷന്‍ അറിയിച്ചു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക