പത്തനംതിട്ട: വൃദ്ധനെ ആക്രമിച്ച് പഞ്ചായത്ത് പ്രസിഡന്റും സംഘവും. കുറ്റൂരിലാണ് സംഭവം. വൃദ്ധനും പ്രദേശത്തെ ചിലരുമായി തുടരുന്ന ചില തര്‍ക്കങ്ങളാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
പൊലീസ് നോക്കിനില്‍ക്കേയാണ് കുറ്റൂര്‍ പഞ്ചായത്ത് പ്രസിഡന്റും ഒപ്പമുള്ളവരും ചേര്‍ന്ന് എഴുപത്തൊന്നുകാരനെ വെട്ടിയത്. സി.പി.ഐ.എം അംഗമാണ് പഞ്ചായത്ത് പ്രസിഡന്റ്.
വൃദ്ധന്റെ വീട്ടിലെത്തിയ സംഘം ഇയാളുടെ വീടിന്റെ മതില്‍ ജെ.സി.ബി ഉപയോഗിച്ച് പൊളിച്ചുമാറ്റുകയായിരുന്നു. തുടര്‍ന്നാണ് വീട്ടിനകത്തു കയറി ഇയാളെ വെട്ടിയത്.
വഴിത്തര്‍ക്കത്തെ തുടര്‍ന്നാണ് സി.പി.ഐ.എം. പ്രവര്‍ത്തകരുടെ മര്‍ദ്ദനമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. സംഭവത്തിന്റെ ചില ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Panchayat President attacks old man in Pathanamthitta