തെരഞ്ഞെടുപ്പ് സമയത്ത് കാണാന്‍ പറ്റിയ സീരിസ് | Panchayat Series Review
അന്ന കീർത്തി ജോർജ്

കഥയിലും സംവിധാനത്തിലും കഥാപാത്രങ്ങളിലും കോമഡിയിലും അങ്ങനെ ഒരുവിധം എല്ലാ ഘടകങ്ങളിലും പുതുമ നല്‍കുന്ന ഇന്ത്യന്‍ സീരിസാണ് ആമസോണ്‍ പ്രൈമിലെ പഞ്ചായത്ത്. വലിയ ഒച്ചയും ബഹളവുമൊന്നുമില്ലാതെ കാര്യങ്ങള്‍ പറയുന്ന, എല്ലാം നര്‍മ്മത്തില്‍ പൊതിഞ്ഞ് അവതരിപ്പിക്കുന്ന സീരിസാണ് പഞ്ചായത്ത്.

ഉത്തരേന്ത്യന്‍ വളരെ റിയലിസ്റ്റിക്കായി ലളിതമായി അവതരിപ്പിച്ചിരിക്കുകയാണ് പഞ്ചായത്തില്‍. ഗ്രാമങ്ങളെ വളരെ കാല്‍പ്പനികമായോ അല്ലെങ്കില്‍ വളരെ മോശമായോ ചിത്രീകരിക്കാത്തത് തന്നെ സീരിസിന് പുതുമ നല്‍കുന്നുണ്ട്. കഥയെ ഏറ്റവും ലോക്കലൈസ് ചെയ്ത് അവതരിപ്പിച്ചുകൊണ്ട് യൂണിവേഴ്സല്‍ അനുഭവം സമ്മാനിക്കാനും സീരിസിന് കഴിയുന്നുണ്ട്.

ചന്ദന്‍ കുമാര്‍ എഴുതി ദീപക് കുമാര്‍ മിശ്രയാണ് പഞ്ചായത്ത് സംവിധാനം ചെയ്തിരിക്കുന്നത്. 2020ല്‍ വന്ന സീരിസില്‍ 30-40 മിനിറ്റ് ദൈര്‍ഘ്യമുള്ള എട്ട് എപ്പിസോഡാണ് സീരിസിലുള്ളത്. റിലാക്സ് ചെയ്ത് കാണാന്‍ പറ്റുന്ന എന്നാല്‍ സമയം നഷ്ടമായി എന്ന് തോന്നാത്ത ഒരു സീരിസാണ് പഞ്ചായത്ത് എന്ന് ഉറപ്പിച്ച് പറയാം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Panchayat Amazon  Prime Series Review Malayalam video

 

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.