| Monday, 2nd April 2018, 8:37 pm

പിഷാരടിയുടെ ആദ്യ സംവിധാനം; പഞ്ചവര്‍ണ തത്തയുടെ ട്രൈലര്‍ പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന “പഞ്ചവര്‍ണ്ണ തത്ത”യുടെ ട്രൈലര്‍ പുറത്ത്. നാട്ടിന്‍ പുറത്ത് നടക്കുന്ന ഒരു കോമഡി ഫാമിലി ചിത്രമായിരിക്കുമിതെന്ന സൂചന നല്‍കുന്നതാണ് ട്രൈലര്‍.

ജയറാം നായകനാവുന്ന ചിത്രത്തില്‍ താരത്തിന്റെ വ്യത്യസ്ത ഗെറ്റ് അപ്പ് തന്നെയാണ് പ്രധാന ആകര്‍ഷണം. മുടിയും മീശയുമില്ലാതെ കുടവയറുമായി വേറിട്ടൊരു വേഷത്തിലാണ് ജയറാം. ഒരു പക്ഷിവില്‍പ്പനക്കാരന്റെ കഥാപാത്രമാണ് ജയറാമിന്.

കുഞ്ചാക്കോ ബോബനാണ് മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത്. കുഞ്ചാക്കോ ബോബന്റെ പ്രാദേശിക രാഷ്ട്രീയവും തെരഞ്ഞെടുപ്പില്‍ മത്സരിക്കലും ചിത്രത്തില്‍ തമാശ നിറയ്ക്കുമെന്നാണ് ട്രൈലര്‍ നല്‍കുന്ന സൂചന. എം.എല്‍.എ കലേഷ് എന്നാണ് കുഞ്ചാക്കോ ബോബന്റെ കഥാപാത്രത്തിന്റെ പേര്. അനുശ്രീയാണ് നായിക.

30ഓളം പുതുമുഖ താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തില്‍ സലീംകുമാറും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

രമേഷ് പിഷാരടിയും ഹരി.പി.നായരും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. സപ്തതരംഗിന്റെ ബാനറില്‍ മണിയന്‍പിള്ള രാജു നിര്‍മ്മിക്കുന്ന സിനിമ ഉടന്‍ തീയേറ്ററുകളിലെത്തും.

Latest Stories

We use cookies to give you the best possible experience. Learn more