യു.എസ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യ ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റ്‌സ്(ഐസിഐജെ) ല്‍ 65ാഓളം രാജ്യങ്ങളിലെ 190 ഓളം വരുന്ന ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റുകളാണ് ജോലി ചെയ്യുന്നത്
അന്താരാഷ്ട്ര തലത്തില്‍ ഇപ്പോള്‍ വലിയ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന വിഷയമാണ് പനാമയിലെ കള്ളപ്പണ നിക്ഷേപവുമായി ബന്ധപ്പെട്ട് പുറത്തുവന്ന രേഖകള്‍. ഇന്ത്യയിലേതെന്നതല്ല ലോകരാഷ്ട്രങ്ങളിലെ വലിയ നേതാക്കന്‍മാരേയും സാമൂഹ്യ സാംസ്‌കാരിക കലാ രംഗത്തെ പ്രമുഖരെയും വരെ പ്രതിക്കൂട്ടിലാക്കിയ വെളിപ്പെടുത്തലായിരായിരുന്നു പനാമ പുറത്തുവിട്ടത്.
നിരവധി ലോക നേതാക്കന്മാരും രാഷ്ട്രീയക്കാരും പബ്ലിക് ഒഫീഷ്യലുകളും ബില്യണയര്‍മാരും സെലിബ്രിറ്റികളും കായികതാരങ്ങളും വിദേശങ്ങളിലെ അക്കൗണ്ടുകളില്‍ നികുതി വെട്ടിച്ച് നടത്തിയ നിക്ഷേപങ്ങളെക്കുറിച്ചായിരുന്നു ഈ രേഖകള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
ജര്‍മന്‍ പത്രമായ സിഡോയിച് സെയ്തൂങ് പുറത്തുവിട്ട രേഖകള്‍ ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റിവ് ജേര്‍ണലിസ്റ്റ്‌സ് ആണ് ലോകത്തെമ്പാടുമുള്ള മാധ്യമങ്ങള്‍ക്ക് നല്‍കിയത്.
യു.എസ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യ ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റ്‌സ്(ഐസിഐജെ) ല്‍ 65ാഓളം രാജ്യങ്ങളിലെ 190 ഓളം വരുന്ന ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റുകളാണ് ജോലി ചെയ്യുന്നത്.
ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യ ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റ്‌സ ആണ് ഈ രേഖകളെ പനാമ പേപ്പേര്‍സ് എന്ന് വിളിച്ചിരിക്കുന്നത്.
യുഎസ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന നോണ്‍പ്രോഫിറ്റ് ഗ്രൂപ്പാണ് ഐ.സി.ഐ.ജെ. മോസാക്ക് ഫോന്‍സെകയില്‍ നിന്നും ചോര്‍ന്ന ഈ രേഖകള്‍ ലോകത്തെമ്പാടുമുള്ള മാധ്യമങ്ങള്‍ക്ക് കൈമാറുകയായിരുന്നു ഐ.സി.ഐ.ജെ.
ഇന്ത്യയില്‍ ഇന്ത്യന്‍ എക്‌സപ്രസ് പത്രത്തിനാണ് ഇത് ലഭിച്ചത്. ഇനി എന്താണ് ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യ ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റ്‌സ് എന്താണെന്നും അവരുടെ പ്രവര്‍ത്തങ്ങള്‍ എങ്ങനെയാണെന്നുമാണ് പറയാന്‍ പോകുന്നത്.
അമേരിക്കന്‍ ജേണലിസ്റ്റായ ഷക് ലെവിസ് ആണ് ഐ.സി.ഐ.ജെയുടെ സ്ഥാപകന്‍. ഒരു അതിര്‍ത്തി നിര്‍ണയിച്ചുകൊണ്ടല്ലാതെ ജനതാത്പര്യം മുന്‍നിര്‍ത്തിക്കൊണ്ടുള്ള പ്രവര്‍ത്തനത്തെയാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് ഇവര്‍ പറയുന്നു.
അടുത്ത പേജില്‍ തുടരുന്നു
അഴിമതിയും കള്ളപ്പണവും അതിര്‍ത്തികടന്നുള്ള കുറ്റകൃത്യങ്ങളേയും എല്ലാം സമൂഹത്തിന്റെ മുന്നിലേക്ക് കൊണ്ടുവരാനുള്ള ശ്രമമായിരുന്നു ഐ.സി.ഐ.ജെ നടത്തിയിരുന്നത്. വിവിധ വിഷയങ്ങളില്‍ ലോകത്തെമ്പാടുമുള്ള പത്രപ്രവര്‍ത്തകര്‍ക്കും പത്രസ്ഥാപനങ്ങള്‍ക്കും കൃത്യമായ വിവരങ്ങള്‍ കൈമാറാനാണ് ഐ.സി.ഐ.ജെയിലെ റിപ്പോര്‍ട്ടര്‍മാരും എഡിറ്റര്‍മാരും ശ്രമിച്ചിരുന്നത്.
എന്തുകൊണ്ട് ഞങ്ങള്‍ വന്നു ?
ആഗോളവത്ക്കരണവും അസാധാരണമായ വികസനവും മനുഷ്യ സമൂഹത്തിന് മേല്‍സമ്മര്‍ദ്ദം ചെലുത്തിയ സാഹചര്യത്തിലായിരുന്നു ഐ.സി.ഐ.ജെ പോലുള്ള ഒരു സംഘടന കടന്നുവരേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞതെന്ന് ഇവര്‍ തന്നെ വ്യക്തമാക്കുന്നു. വര്‍ദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങളും അക്രമങ്ങളും വ്യവസായ ശാലകളില്‍ നിന്നും പുറന്തള്ളുന്ന മാലിന്യങ്ങളും ജനങ്ങള്‍ക്ക് മേലുണ്ടാകുന്ന ഭീഷണികളും നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവന്നു. വ്യവസായരംഗത്തും സര്‍ക്കാരിലും ഒരേപോലെ വര്‍ദ്ധിച്ചുവരുന്ന വന്‍ ശക്തികളേയും കുറിച്ചുള്ള തിരിച്ചറിവ് വളരെ വലുതായിരുന്നു
പൊതുജനതാത്പര്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു പത്രസ്ഥാപനം ഇല്ലാത്ത ഒരു സാഹചര്യമായിരുന്നു നിലവില്‍ ഉണ്ടായിരുന്നത്. പ്രധാനപ്പെട്ട പത്രസ്ഥാപനങ്ങളിലെ എല്ലാം വിദേശങ്ങളിലെ ബ്യൂറോകള്‍ അടക്കുകയും അറിയേണ്ട വാര്‍ത്തകള്‍ അറിയാതെ പോകുകയും ജനശ്രദ്ധയാകര്‍ഷിക്കേണ്ട കാര്യങ്ങള്‍ അവരില്‍ എത്താതെ പോകുകയുംചെയ്ത സാഹചര്യത്തിലാണ് ഞങ്ങള്‍ക്ക് ഇത്തരമൊരു ഓര്‍ഗനൈസേഷനുമായി രംഗത്ത് എത്തേണ്ടി വന്നതെന്നും ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു.
വിവിധ രാജ്യങ്ങളിലെ പത്രപ്രവര്‍ത്തകരെ ഒരുമിപ്പിച്ച് ഒരു ടീമായി നിലനിര്‍ത്തുകയെന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. സഹവര്‍ത്തിത്വത്തോടെയുള്ള പ്രവര്‍ത്തനം. ലോകത്തിലെ ഏറ്റവും മികച്ച ക്രോസ് ബോര്‍ഡര്‍ ഇന്‍വെസ്റ്റിഗേറ്റീവ് ടീം ആവുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
ഞങ്ങള്‍ എന്ത് ചെയ്തു
ഐ.സി.ഐ.ജെ പ്രൊജക്ടുകളെയെല്ലാം നയിക്കുന്നത് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഒരുമിപ്പിച്ച 100 ഓളം വരുന്ന മാധ്യമപ്രവര്‍ത്തകരാണ്. ഇവര്‍ മറ്റു രാജ്യങ്ങളിലെ മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പമാണ് പ്രവര്‍ത്തിക്കുന്നത്. പിന്നെ ഞങ്ങളുടെ വാഷിങ്ടണ്‍ ഡിസി സ്റ്റാഫുകളും റിപ്പോര്‍ട്ടര്‍മാരും എഡിറ്റേഴ്‌സും കൃത്യതയും സത്യസന്ധവുമായ മള്‍ട്ടിമീഡിയ റിപ്പോര്‍ട്ടുകളും നല്‍കിയിരുന്നു.
ആരെല്ലാം ഞങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നു
ഞങ്ങളുടെ കണ്ടെത്തലുകള്‍ സ്വതന്ത്രമാക്കുന്നതിന്റെ ഭാഗമായി ലോകെത്താമ്പാടുമുള്ള പ്രമുഖ മാധ്യമ-സംഘടനകളുമായി ഐ.സി.ഐ.ജെ സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. പുതിയ സഹകരണങ്ങള്‍ ഞങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു. ഒരു ഡസണിലധികം ഭാഷകളില്‍ ഞങ്ങളുടെ സ്റ്റോറികള്‍ പ്രസിദ്ധീകരിക്കപ്പെട്ടു വന്നിട്ടുണ്ട്.
എത്തിച്ചേരല്‍
ലോകത്തെമ്പാടുമുള്ള അന്വേഷണാത്മക പത്രപ്രവര്‍ത്തകരെ ഒരുമിച്ചുകൊണ്ടുവരുന്നതില്‍ മുഖ്യപങ്കുവഹിച്ച സ്ഥാപനമാണ് ഐ.സി.ഐ.ജെ. ഞങ്ങളുടെ ആഴത്തിലുള്ള റിപ്പോര്‍ട്ടിങ് തന്നെയാണ് ഇത്തരമൊരു ആശയം സാധ്യമാക്കിയെടുത്തതും. ആയിരക്കണക്കിന് ഫോളോവര്‍മാരാണ് നിരവധി രാജ്യങ്ങളിലായി തങ്ങള്‍ക്കുള്ളത്. പുതിയ റിപ്പോര്‍ട്ടിങ് രീതിയും സാങ്കേതികവിദ്യയും ഞ്ങ്ങള്‍ ഇതിനായി ഉപയോഗിച്ചുപോന്നു
1. ഞങ്ങളുടെ വെബ്‌സൈറ്റ് icij.org
2. ഞങ്ങളുടെ Global Muckraker ബ്ലോഗ്
3. ഫെയ്‌സ്ബുക്ക്
4. ട്വിറ്റര്‍
5. ഗൂഗിള്‍പ്ലസ്
6. ഞങ്ങളുടെ യൂട്യൂബ് ചാനല്‍
ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തിക്കൊണ്ടു തന്നെ ലോകത്തെമ്പാടും നടക്കുന്ന കാര്യങ്ങളെ കുറിച്ച് നിരന്തരമായി ചര്‍ച്ച നടത്തി. അന്വേഷണവും കണ്ടെത്തലുകളും മാത്രമല്ല അവിടെ ചര്‍ച്ച ചെയ്തത്, മറിച്ച് ലോകത്തെ കാര്യങ്ങളെ മികച്ച രീതിയില്‍ മനസിലാക്കിയെടുക്കുകയും സഹകരണപത്രപ്രവര്‍ത്തനത്തിന്റെ മികച്ച രീതികള്‍ പങ്കിടുകയും ചെയ്തു.
ഞങ്ങളെ പിന്തുണക്കുന്നവര്‍
ഐ.സി.ഐ.ജെ എന്നത് ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപമാണ്. ഞങ്ങള്‍ സൗജന്യമായി ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ചെയ്തുകൊടുക്കും. ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുകയും പൊതുജനങ്ങള്‍ക്ക് സാമ്പത്തികമായ പിന്തുണയും നല്‍കാറുണ്ട്. എ്‌നാല്‍ നിങ്ങള്‍ ഓരോരുത്തരുടേയും സഹായമില്ലാതെ ഞങ്ങള്‍ക്ക് ഇതിനൊന്നും സാധിക്കില്ല.
ലോകത്തെ ഏറ്റവും ചിലവേറിയതും ഏറ്റവും അപകടകരവുമായ ഒന്നാണ് ക്രോസ് ബോര്‍ഡര്‍ ഇ്ന്‍വെസ്റ്റിഗേറ്റീവ് ജേണലിസം.
നിലവിലെ ഐ.സി.ഐ.ജെ ഫണ്ടേഴ്‌സ, എഡേഷ്യം ഫൗണ്ടേഷന്‍, ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍, ദ സിഗ്രിഡ് റോസിങ് ട്രസ്റ്റ്, ഫ്രിറ്റ് ഓഡ് ഫൗണ്ടേഷന്‍ ദ ഫോര്‍ഡ് ഫൗണ്ടേഷന്‍, വാട്ടര്‍ലൂ ഫൗണ്ടേഷന്‍, പ്യൂ ചാരിറ്റബില്‍ ട്രസ്റ്റ്, ഡാവിഡ് ആന്‍ഡ് ലൂസില്‍ പാക്കാഡ് ഫൗണ്ടേഷന്‍ തുടങ്ങിയവയാണ്.