മുംബൈ: പനാമ പേപ്പര്‍ കേസുമായി ബന്ധപ്പെട്ട് നടി ഐശ്വര്യ റായ് ബച്ചന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമന്‍സ് അയച്ചു. ഐശ്വര്യ റായ് ഇന്ന് ദല്‍ഹിയിലെ ലോക്‌നായക് ഭവനില്‍ ഇ.ഡിക്ക് മുന്നില്‍ ഹാജരാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇ.ഡി ഉദ്യോഗസ്ഥര്‍ ചോദ്യങ്ങളുടെ പട്ടിക ഇതിനകം തയ്യാറാക്കിയിട്ടുണ്ടെന്നാണ് വൃത്തങ്ങള്‍ പറയുന്നത്.
ലോകത്തിലെ ഏറ്റവും വലിയ രഹസ്യ കമ്പനികളിലൊന്നായ പനാമാനിയന്‍ കമ്പനി മൊസാക് ഫോന്‍സെകയില്‍ നിന്ന് ചോര്‍ന്ന രേഖകളാണ് പനാമ പേപ്പര്‍ എന്നറിയപ്പെടുന്നത്.
വിവിധ ലോകനേതാക്കളും രാഷ്ട്രീയപ്രമുഖരും ഇന്ത്യയില്‍ നിന്നുള്ള ബോളിവുഡ് താരങ്ങളും, കായിക താരങ്ങളും വിദേശങ്ങളില്‍ അക്കൗണ്ട് തുടങ്ങുകയും വന്‍തോതില്‍ നികുതിപ്പണം വെട്ടിച്ച് നിക്ഷേപം നടത്തുകയും ചെയ്തുവെന്ന വിവരങ്ങളാണ് പനാമ പേപ്പര്‍ പുറത്തുവന്നതിന് പിന്നാലെ പരസ്യമായത്.
ഇന്ത്യയില്‍ നിന്നുള്ള 500 ഓളം പേര്‍ പനാമ പേപ്പര്‍ കേസില്‍ ഉള്‍പ്പെട്ടിരുന്നു.
ഒരു മാസം മുമ്പ് അഭിഷേക് ബച്ചനും ഇ.ഡി ഓഫീസിലെത്തിയിരുന്നു. ചില രേഖകളും ഇവര്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്. അമിതാഭ് ബച്ചനേയും ഇ.ഡി വിളിപ്പിക്കുമെന്നാണ് സൂചന.
2004 മുതലുള്ള വിദേശനിക്ഷേപങ്ങളുടെ രേഖകള്‍ സമര്‍പ്പിക്കാന്‍ 2017 ല്‍ ബച്ചന്‍ കുടുംബത്തോട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിരുന്നു.
പനാമ പേപ്പറില്‍ തങ്ങളുടെ പേരുള്‍പ്പെട്ടിട്ടുണ്ടെന്ന വാര്‍ത്ത വന്നതിന് പിന്നാലെ തെറ്റായ രീതിയില്‍ താനോ തന്റെ കുടുംബമോ സമ്പാദിച്ചിട്ടില്ലെന്ന് അമിതാഭ് ബച്ചന്‍ പ്രതികരിച്ചിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Contenet Highlights: Panama Papers case: Aishwarya Rai to appear before ED in Delhi today, notice may also be sent to Amitabh Bachchan