കോഴിക്കോട്: കോഴിക്കോട്ടെ മുസ്‌ലിം ലീഗ് വിമത യോഗത്തില്‍ പങ്കെടുത്ത് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകന്‍ മുഈനലി തങ്ങള്‍. രണ്ട് മാസം മുമ്പ് ലീഗ് സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട കെ.എസ്. ഹംസയുടെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തിലാണ് മുഈനലി പങ്കെടുത്തത്. നിലവില്‍ യൂത്ത് ലീഗിന്റെ ദേശീയ വൈസ് പ്രസിഡന്റാണ് മുഈനലി തങ്ങള്‍.
ഹൈദരലി തങ്ങള്‍ ഫൗണ്ടേഷന്‍ എന്ന പേരിലാണ് യോഗം ചേരുന്നത്. ലീഗിന്റെ 13 ജില്ലാ ഭാരവാഹികളും യോഗത്തില്‍ പങ്കെടുക്കുന്നുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. നേരത്തെ നടപടിക്ക് വിധേയനായ മുന്‍ എം.എസ്.എഫ് ഹരിത ജനറല്‍ സെക്രട്ടറി ഉള്‍പ്പടെയുള്ളവരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
രണ്ട് മാസം മുമ്പ് കൊച്ചിയില്‍ ചേര്‍ന്ന സംസ്ഥാന പ്രവര്‍ത്തക സമിതിയിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി എന്നാരോപിച്ചായിരുന്നു കെ.എസ്. ഹംസക്കെതിരെ നടപടിയെടുത്തിരുന്നത്.
അന്വേഷണ വിധേയമായി എല്ലാ സ്ഥാനങ്ങളില്‍ നിന്നും ഹംസയെ സസ്പെന്‍ഡ് ചെയ്തിയി ആണ് അന്ന് അറിയിച്ചിരുന്നത്.
വിഷയത്തില്‍ പരസ്യ പ്രതികരണത്തിനില്ലെന്ന് കെ.എസ്. ഹംസ തയ്യാറായിരുന്നില്ല. പ്രവര്‍ത്തക സമിതിയില്‍ പി.കെ. കുഞ്ഞാലിക്കുട്ടിയെ കെ.എസ്. ഹംസ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കെ.എസ്. ഹംസയുടെ വിമര്‍ശനം രൂക്ഷമായതോടെ ക്ഷുഭിതനായ കുഞ്ഞാലിക്കുട്ടി പ്രതിപക്ഷ ഉപനേതാവ് സ്ഥാനം രാജിവെക്കാന്‍ സന്നദ്ധത അറിയിച്ചു എന്നുള്ള വാര്‍ത്തകള്‍ വരെ പുറത്തുവന്നിരുന്നു.
CONTENT HIGHLIGHTS: Panakkad Hyderali Shihab and their son Muenali Thangal attended the meeting of Muslim League rebels in Kozhikode