കോഴിക്കോട്: കോഴിക്കോട്ടെ മുസ്‌ലിം ലീഗ് വിമത യോഗത്തില്‍ പങ്കെടുത്ത് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകന്‍ മുഈനലി തങ്ങള്‍. രണ്ട് മാസം മുമ്പ് ലീഗ് സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട കെ.എസ്. ഹംസയുടെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തിലാണ് മുഈനലി പങ്കെടുത്തത്. നിലവില്‍ യൂത്ത് ലീഗിന്റെ ദേശീയ വൈസ് പ്രസിഡന്റാണ് മുഈനലി തങ്ങള്‍.
ഹൈദരലി തങ്ങള്‍ ഫൗണ്ടേഷന്‍ എന്ന പേരിലാണ് യോഗം ചേരുന്നത്. ലീഗിന്റെ 13 ജില്ലാ ഭാരവാഹികളും യോഗത്തില്‍ പങ്കെടുക്കുന്നുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. നേരത്തെ നടപടിക്ക് വിധേയനായ മുന്‍ എം.എസ്.എഫ് ഹരിത ജനറല്‍ സെക്രട്ടറി ഉള്‍പ്പടെയുള്ളവരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
രണ്ട് മാസം മുമ്പ് കൊച്ചിയില്‍ ചേര്‍ന്ന സംസ്ഥാന പ്രവര്‍ത്തക സമിതിയിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി എന്നാരോപിച്ചായിരുന്നു കെ.എസ്. ഹംസക്കെതിരെ നടപടിയെടുത്തിരുന്നത്.