കോഴിക്കോട്: മുത്തലാഖ് ബില്ല് പാസാക്കുന്ന ദിവസം പാര്‍ലമെന്റില്‍ എത്താതിരുന്ന കുഞ്ഞാലിക്കുട്ടി എം.പിയോട് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ വിശദീകരണം തേടി. പാര്‍ലമെന്റില്‍ എത്താതിരുന്നതില്‍ കുഞ്ഞാലിക്കുട്ടി കാരണം വിശദീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പാര്‍ട്ടിയില്‍ വിമര്‍ശനം ശക്തമായതോടെയാണ് നടപടി. കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവനയില്‍ നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്. വിട്ടുനില്‍ക്കാനുള്ള ന്യായങ്ങള്‍ വിശദീകരണത്തില്‍ ഇല്ലെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.
ALSO READ: ക്ഷേത്രങ്ങളിലെ ആചാരങ്ങള്‍ സംരക്ഷിക്കുക എന്നതാണ് സര്‍ക്കാര്‍ നിലപാട്: കടകംപള്ളി സുരേന്ദ്രന്‍
ബില്‍ രണ്ടാംവട്ടം ലോക്സഭയില്‍ വരുമ്പോള്‍ ചര്‍ച്ചയ്ക്കു ശേഷം ബഹിഷ്‌കരിക്കാനാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ചിലകക്ഷികള്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ പെട്ടന്ന് തീരുമാനിച്ചപ്പോള്‍ ലീഗും പ്രതിഷേധവോട്ടിന് അനുകൂലമായി ചിന്തിച്ചു. അപ്പോള്‍ത്തന്നെ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.യും താനും കൂടിയാലോചിച്ച് തീരുമാനിക്കുകയാണുണ്ടായതെന്നുമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം.
ബഹിഷ്‌കരണതീരുമാനം മാത്രമായതിനാലാണ് മറ്റു പല അത്യാവശ്യങ്ങളുള്ളതിനാല്‍ പാര്‍ലമെന്റില്‍ താന്‍ ഹാജരാവാതിരുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മുസ്ലിം സമുദായത്തെ സംബന്ധിച്ച സുപ്രധാനമായ ബില്ല് പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് വെച്ചപ്പോള്‍ കുഞ്ഞാലിക്കുട്ടി എം.പി യുടെ അഭാവം ഏറെ ചര്‍ച്ചയായിരുന്നു. അദ്ദേഹം തന്റെ സുഹൃത്തിന്റെ മകന്റെ കല്ല്യാണത്തിന് പങ്കെടുക്കാന്‍ വേണ്ടിയാണ് പാര്‍ലമെന്റില്‍ എത്താതിരുന്നത് എന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.
ALSO READ: ദളിത് റാലിക്കെതിരെ ബി.ജെ.പി; ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് മുംബൈയില്‍ അറസ്റ്റില്‍
മുത്തലാഖ് ബില്‍ ചര്‍ച്ചയില്‍ നിന്ന് മുസ്ലിം ലീഗ് എം.പി കുഞ്ഞാലിക്കുട്ടി വിട്ടുനിന്നതിനെ വിമര്‍ശിച്ച് മന്ത്രി കെ.ടി ജലീല്‍ രംഗത്തെത്തിയരുന്നു. അദ്ദേഹം ചെയ്തത് വലിയ അപരാധമാണെന്നായിരുന്നു കെ.ടി ജലീലിന്റെ പ്രതികരണം. മുസ്ലിം ലീഗ് ഉള്ളിടത്തോളം കാലം ഇത് തീരാകളങ്കമായരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുത്തലാഖ് ബില്‍ മുസ്ലിം സമുദായത്തെ അവഹേളിക്കുന്നതാണെന്നായിരുന്നു ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി കൂടിയായ പി.കെ കുഞ്ഞാലിക്കുട്ടി എം.പി മുന്‍പ് റഞ്ഞിരുന്നത്. ന്യൂനപക്ഷ വിഭാഗങ്ങളെ മുഖ്യധാരയില്‍ നിന്നും അകറ്റാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമമെന്നും ഇതിനെതിരെ സമാനമനസ്‌കരുമായി ചേര്‍ന്ന് ശക്തമായ ചെറുത്ത് നില്‍പ് നടത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
WATCH THIS VIDEO: