പാന്‍ ഇന്ത്യന്‍ ചിത്രം 'സന്നിധാനം പി.ഒ'; യോഗി ബാബു ജോയിന്‍ ചെയ്തു
Film News
പാന്‍ ഇന്ത്യന്‍ ചിത്രം 'സന്നിധാനം പി.ഒ'; യോഗി ബാബു ജോയിന്‍ ചെയ്തു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 16th April 2023, 7:27 am

ഗോകുല്‍ സുരേഷ്, യോഗി ബാബു, പ്രമോദ് ഷെട്ടി എന്നിവര്‍ പ്രധാന വേഷം ചെയ്യുന്ന ‘ സന്നിധാനം പി.ഒ’ എന്ന മലയാളം – തമിഴ് സിനിമയുടെ ചിത്രീകരണം തുടരുകയാണ്. സെറ്റില്‍ യോഗി ബാബു ജോയിന്‍ ചെയ്തു. ഋതിക്, മിത്ര കുര്യന്‍, മേനക സുരേഷ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. പാന്‍ ഇന്ത്യന്‍ തലത്തില്‍ നിര്‍മിക്കുന്ന ചിത്രം തമിഴ്, മലയാളം ഭാഷകളിലാണ് റിലീസിന് എത്തുന്നത്.

ശബരിമല പശ്ചാത്തലമായി ഒരുക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് രാജീവ് വൈദ്യയാണ്. ശബരിമലയും, അവിടെ ഡോലി ചുമക്കുന്നവരും, സന്നിധാനം പോസ്റ്റ് ഓഫീസും ആണ് കഥയുടെ പശ്ചാത്തലം. സര്‍വ്വത സിനി ഗാരേജ്, ഷിമോഗ ക്രീയേഷന്‍സ്, വി.വി.കെ എന്‍ര്‍ടെയ്ന്‍മെന്റ്‌സ് എന്നീ ബാനറുകളില്‍ മധു റാവു, ഷബീര്‍ പത്താന്‍, വി. വിവേകാനന്ദന്‍ എന്നിവരാണ് നിര്‍മാണം.

തിരക്കഥ – രാജേഷ് മോഹന്‍, ക്യാമറ – വിനോദ് ഭാരതി എ, സൗണ്ട് ഡിസൈന്‍ – രംഗനാഥ് രവി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – റിച്ചാര്‍ഡ്, സ്റ്റില്‍സ് – റെനി, ഡിസൈന്‍ – ആദിന്‍ ഒല്ലൂര്‍ , പി.ആര്‍.ഒ- ശബരി

Content Highlight: Pan Indian film ‘Sannidhanam PO’; Yogi Babu joined