തെലുങ്ക് യുവതാരം കിരണ്‍ അബ്ബാവരം നായകനായ പാന്‍ ഇന്ത്യന്‍ ചിത്രം ‘ക’യുടെ മലയാളം പതിപ്പ് കേരളത്തില്‍ റിലീസിനെത്തിയത് നവംബര്‍ 22നായിരുന്നു. ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിച്ചത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ്.
ദീപാവലി റിലീസായി ഒക്ടോബര്‍ 31ന് തെലുങ്കില്‍ റിലീസ് ചെയ്ത ചിത്രം അവിടെ ബ്ലോക്ബസ്റ്റര്‍ വിജയമാണ് നേടിയത്. ബോക്‌സ് ഓഫീസില്‍ 50 കോടിയിലധികം ആഗോള കളക്ഷനും ചിത്രം നേടി. ഇപ്പോള്‍ കേരളത്തിലും മികച്ച പ്രേക്ഷക ശ്രദ്ധയാണ് ചിത്രം നേടുന്നത്.
മിസ്റ്ററി ത്രില്ലറായ ഈ ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് നവാഗതരായ സുജിത്, സന്ദീപ് എന്നിവര്‍ ചേര്‍ന്നാണ്. നായകനായ കിരണ്‍ അബ്ബാവരത്തിന്റെ ഗംഭീര പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് പ്രേക്ഷക പ്രതികരണം.
കിരണിനൊപ്പം മലയാളി നായികയായ തന്‍വി റാം കാഴ്ച വെച്ച പ്രകടനത്തിനും വലിയ കയ്യടി ലഭിക്കുന്നുണ്ട്. കൃഷ്ണഗിരി എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന ചില ദുരുഹമായ സംഭവവികാസങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
അഭിനയ വാസുദേവ് എന്ന പോസ്റ്റുമാന്‍ ആയാണ് കിരണ്‍ ഈ ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. മീറ്റര്‍, റൂള്‍സ് രഞ്ജന്‍, വിനാരോ ഭാഗ്യമു വിഷ്ണു കഥ എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനങ്ങളിലൂടെ തെലുങ്കില്‍ പ്രശസ്തനായ താരമാണ് കിരണ്‍ അബ്ബാവരം.
തന്‍വി റാമിനൊപ്പം നയനി സരികയും ചിത്രത്തിലെ നായികാ വേഷം ചെയ്തിട്ടുണ്ട്. രാധ എന്ന കഥാപാത്രമായി തന്‍വി എത്തുമ്പോള്‍ നയനി അഭിനയിച്ചിരിക്കുന്നത് സത്യഭാമ എന്ന കഥാപാത്രമായാണ്.
അച്യുത് കുമാര്‍, റെഡ്ഡിന്‍ കിങ്സ്ലി, അന്നപൂര്‍ണ, അജയ്, ശരണ്യ പ്രദീപ്, ബിന്ദു ചന്ദ്രമൗലി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ശ്രീ ചക്രാസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ചിന്ത ഗോപാലകൃഷ്ണ റെഡ്ഡി ആണ് ഈ പാന്‍ ഇന്ത്യന്‍ ചിത്രം നിര്‍മിച്ചിരിക്കുന്നത്.
തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിലാണ് ചിത്രം ഒരുക്കിയത്. ഛായാഗ്രഹണം – വിശ്വാസ് ഡാനിയല്‍, സതീഷ് റെഡ്ഡി മാസം, സംഗീതം – സാം സി എസ്, എഡിറ്റിങ് – ശ്രീ വര പ്രസാദ്, കലാ സംവിധാനം – സുധീര്‍ മചാര്‍ല.
വസ്ത്രാലങ്കാരം- അനുഷ പുഞ്ചല, മേക്കപ്പ്- കൊവ്വട രാമകൃഷ്ണ, ആക്ഷന്‍- റിയല്‍ സതീഷ്, റാം കൃഷ്ണന്‍, ഉയ്യാല ശങ്കര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – ചൗഹാന്‍, ലൈന്‍ പ്രൊഡക്ഷന്‍ – KA പ്രൊഡക്ഷന്‍, സി.ഇ.ഒ. – രഹസ്യ ഗോരക്, പി.ആര്‍.ഒ. – ശബരി.
Content Highlight: Pan-Indian film ‘Ka’ gained attention in Kerala too; Kiran Abbavaram and Thanvi Ram with excellent performances