| Friday, 14th February 2020, 10:39 pm

പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാത്തവര്‍ ജാഗ്രതൈ; ആ കാര്‍ഡുകള്‍ ഉടന്‍ പ്രവര്‍ത്തനരഹിതമാകുമെന്ന് ആദായ നികുതി വകുപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡുകള്‍ മാര്‍ച്ച് 31 മുതല്‍ പ്രവര്‍ത്തന രഹിതമാകുമെന്ന് ആദായ നികുതി വകുപ്പ്. പാര്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കേണ്ട കാലാവധി മാര്‍ച്ച് 31ന് അവസാനിക്കും.

2020 ജനുവരി 27വരെ 30.25 കോടി പാന്‍ കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിച്ചെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. 17.58 കോടി പാന്‍ ഉപഭോക്താക്കള്‍ ആധാറുമായി ഇതുവരെ ബന്ധിപ്പിച്ചിട്ടില്ല.

പാനും ആധാറും ലഭ്യമായിട്ടുള്ള എല്ലാ വ്യക്തികളും ഇവ തമ്മില്‍ ബന്ധിപ്പിച്ചിരിക്കണം എന്നാണ് ധനമന്ത്രാലയത്തിന്റെ ഇതുസമ്പന്ധിച്ച അവസാന വിജ്ഞാപനത്തില്‍ പറയുന്നത്. നിര്‍ദ്ദിഷ്ട സമയപരിധിക്കുള്ളില്‍ പാന്‍ ആധാറുമായി ലിങ്ക് ചെയ്തിട്ടില്ല എങ്കില്‍ പാന്‍ പ്രവര്‍ത്തന രഹിതമാകും. പാന്‍-ആധാര്‍ ലിങ്കിങ് വിജയകരമാകുന്നതിന് പാനിലെയും ആധാര്‍ കാര്‍ഡിലെയും പേര്, ജനന തീയതി പോലുള്ള വിവരങ്ങള്‍ സമാനമായിരിക്കണമെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിരുന്നു.

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ ഐ.ടി.ആര്‍ ഫോമില്‍ ആധാര്‍ നമ്പര്‍ നിര്‍ബന്ധമായും നല്‍കണം. ആധാര്‍ പാനുമായി ബന്ധിപ്പിച്ചിട്ടില്ല എങ്കില്‍ ആധാര്‍ ഒ.ടി.പി ഉപയോഗിച്ചുള്ള ഐ.ടി.ആറിന്റെ ഇ- വെരിഫിക്കേഷന്‍ സാധ്യമാവില്ല.

We use cookies to give you the best possible experience. Learn more