ന്യൂദല്‍ഹി: മാര്‍ച്ച് 31നകം പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ 10,000 രൂപ പിഴ. ആദായ നികുതി നിയമത്തിലെ വകുപ്പ് 272ബി പ്രകാരമാണ് പിഴയടക്കേണ്ടി വരിക.
ആധാറുമായി ബന്ധിപ്പിക്കാതെ പ്രവര്‍ത്തനയോഗ്യമല്ലാതാവുന്ന പാന്‍കാര്‍ഡ് പിന്നീട് ഉപയോഗിച്ചാലാണ് പിഴ നല്‍കേണ്ടത്. ബാങ്ക് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പാന്‍ നല്‍കിയിട്ടുള്ളതിനാലാണിത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ബാങ്കില്‍ 50,000 രൂപയ്ക്കുമുകളില്‍ നിക്ഷേപിക്കുമ്പോള്‍ പാന്‍ നല്‍കേണ്ടി വരും. അസാധുവായ പാന്‍ ഓരോതവണ ഉപയോഗിക്കുമ്പോഴും 10,000 രൂപ പിഴ നല്‍കേണ്ടി വരും.
ആധാറുമായി ബന്ധിപ്പിച്ചാല്‍ പാന്‍ കാര്‍ഡ് പ്രവര്‍ത്തനയോഗ്യമാകും. പ്രവര്‍ത്തനയോഗ്യമായതിന് ശേഷം ഇടപാടുകള്‍ക്ക് പാന്‍ നല്‍കിയാല്‍ പിഴയുണ്ടാവില്ല.
ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനോ ഡ്രൈവിങ് ലൈസന്‍സ് എടുക്കുന്നതിനോ ഐഡി പ്രൂഫായി പാന്‍ നല്‍കിയിട്ടുള്ളവര്‍ക്ക് പിഴബാധകമാവില്ല.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
പ്രവര്‍ത്തനയോഗ്യമല്ലാത്ത പാന്‍ കാര്‍ഡ് കയ്യിലുള്ളവര്‍ വീണ്ടും പുതിയതിനായി അപേക്ഷിക്കാന്‍ പാടില്ല.