മൃഗങ്ങളല്ലേ, മനുഷ്യരല്ലല്ലോ; ആനയും പശുവും ആടുമായി പാല്‍തു ജാന്‍വര്‍ ട്രെയ്‌ലര്‍
Film News
മൃഗങ്ങളല്ലേ, മനുഷ്യരല്ലല്ലോ; ആനയും പശുവും ആടുമായി പാല്‍തു ജാന്‍വര്‍ ട്രെയ്‌ലര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 27th August 2022, 6:52 pm

ബേസില്‍ ജോസഫ് നായകനാവുന്ന പാല്‍തു ജാന്‍വറിന്റെ ട്രെയ്‌ലര്‍ പുറത്ത്. ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്റ്ററായി ബേസില്‍ എത്തുന്ന ചിത്രം വളര്‍ത്ത് മൃഗങ്ങളും മനുഷ്യരുമെല്ലാം ചേര്‍ന്ന് ഒരുക്കുന്ന രസകരമായ രംഗങ്ങളിലൂടെയാണ് കടന്നു പോകുന്നത്.

ഷമ്മി തിലകന്റെ ഡോക്ടര്‍, ദിലീഷ് പോത്തന്റെ പുരോഹിതന്‍, ഉണ്ണിമായ പ്രസാദിന്റെ ചേച്ചി എന്നീ കഥാപാത്രങ്ങളുടെ ട്രെയ്‌ലറിലെ പ്രകടനങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നവയാണ്.

സെപ്റ്റംബര്‍ രണ്ടിനാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. നവാഗതനായ സംഗീത് പി. രാജന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍, ഫഹദ് ഫാസില്‍ എന്നിവരാണ്. വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവരാണ് രചന നിര്‍വഹിച്ചിരിക്കുന്നത്.

ഇന്ദ്രന്‍സ്, ജോണി ആന്റണി, ദിലീഷ് പോത്തന്‍, ഷമ്മി തിലകന്‍, ശ്രുതി സുരേഷ്, ജയ കുറുപ്പ്, ആതിര ഹരികുമാര്‍, തങ്കം മോഹന്‍, സ്റ്റെഫി സണ്ണി, വിജയകുമാര്‍, കിരണ്‍ പീതാംബരന്‍, സിബി തോമസ്, ജോജി ജോണ്‍ എന്നിവരാണ് പ്രാധാന കഥാപാത്രങ്ങളായി എത്തുന്നത്.

രണദിവെയാണ് ഛായാഗ്രഹണം. സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്. കലാസംവിധാനം ഗോകുല്‍ ദാസ്, എഡിറ്റിങ് കിരണ്‍ ദാസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് ബെന്നി കട്ടപ്പന, ജോസ് വിജയ്, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്‌സ് രോഹിത്ത്, ചന്ദ്രശേഖര്‍, സ്റ്റില്‍സ് ഷിജിന്‍ പി. രാജ്, സൗണ്ട് ഡിസൈന്‍ നിഥിന്‍ ലൂക്കോസ്, വസ്ത്രാലങ്കാരം മഷര്‍ ഹംസ, മേക്കപ്പ് റോണക്‌സ് സേവ്യര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിനു മണമ്പൂര്‍, വിഷ്വല്‍ എഫക്റ്റ്‌സ് എഗ്ഗ്‌വൈറ്റ് വി.എഫ്.എക്‌സ്, ടൈറ്റില്‍ ഡിസൈന്‍ എല്‍വിന്‍ ചാര്‍ലി, പബ്ലിസിറ്റി ഡിസൈന്‍ യെല്ലോ ടൂത്ത്‌സ്

Content Highlight: palthu janvar trailer out