| Thursday, 29th February 2024, 10:39 pm

'ജനഗന മംഗള ദായക..' ഒരു മിനിറ്റ്, സിഡി ഇടാം; സമരാഗ്നിയുടെ സമാപനത്തിൽ ദേശീയഗാനം തെറ്റിച്ച് പാലോട് രവി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കോൺഗ്രസിന്റെ സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്രയുടെ സമാപന ചടങ്ങിൽ ദേശീയ ഗാനം തെറ്റിച്ചുപാടിയ പാലോട് രവിയെ തടഞ്ഞ് ടി. സിദ്ധീഖ്.

എഴുന്നേറ്റോ എന്ന് പറഞ്ഞ് പാലോട് രവി ‘ജനഗന മംഗള ദായക ജയഹേ’ എന്ന് ദേശീയ ഗാനം പാടാൻ തുടങ്ങിയപ്പോൾ പെട്ടെന്ന് സിദ്ധീഖ് വന്ന് അദ്ദേഹത്തെ തടയുകയായിരുന്നു. തുടർന്ന് ദേശീയ ഗാനത്തിന്റെ സി.ഡി ഇടാമെന്ന് നിർദേശിക്കുകയും ചെയ്തു

എന്നാൽ ഉടൻ തന്നെ കെ.പി.സി.സി ജനറൽ സെക്രട്ടറി ആലിപ്പറ്റ ജമീല മൈക്കിനരികിലെത്തി ദേശീയ ഗാനം പാടുകയായിരുന്നു.

സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആവുകയാണ്.

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, എ.ഐ.സി.സി ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റ്, ജിഗ്നേഷ് മേവാനി എന്നിവർ സമാപന ചടങ്ങിൽ പങ്കെടുത്തിരുന്നു.

നേതാക്കളുടെ പ്രസംഗം അവസാനിക്കും മുമ്പ് പ്രവർത്തകർ പരിപാടിയിൽ നിന്ന് പോയതിൽ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ നീരസം പ്രകടിപ്പിച്ചു. പരിപാടിയിൽ പങ്കെടുക്കാൻ ആളില്ലെങ്കിൽ പിന്നെ എന്തിനാണ് ലക്ഷങ്ങൾ ചിലവഴിച്ച് പൊതുയോഗം നടത്തുന്നതെന്ന് അദ്ദേഹം ചോദിച്ചു.

അതേസമയം മൂന്നുമണിക്ക് കൊടുംചൂടിൽ വന്ന പ്രവർത്തകർ ക്ഷീണിച്ചുവെന്ന് വി.ഡി. സതീശൻ സുധാകരന് മറുപടി നൽകി.

വൈകുന്നേരം 4.30ന് തിരുവനന്തപുരത്തെ സ്റ്റാച്യു ജംഗ്ഷനിൽ നിന്ന് ഘോഷയാത്രയായാണ് പുത്തരിക്കണ്ടം മൈതാനിയിലെ സമാപന വേദിയിൽ കെ. സുധാകരനും വി.ഡി. സതീശനും എത്തിയത്.

Content Highlight: Palod Ravi made mistake in singing national anthem in Samaragni

We use cookies to give you the best possible experience. Learn more