|

പള്ളിവാസല്‍ കൊലപാതകം: പ്രതിയെന്ന് സംശയിക്കുന്ന യുവാവ് തൂങ്ങിമരിച്ച നിലയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇടുക്കി: ഇടുക്കി പള്ളിവാസലില്‍ പെണ്‍കുട്ടിയുടെ കൊലപാതകത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ബന്ധുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പവര്‍ ഹൗസിന് സമീപത്തു നിന്ന് ഇന്ന് രാവിലെയാണ് ബന്ധുവായ അരുണിന്റെ മൃതദേഹം കണ്ടെത്തിയത്.

പെണ്‍കുട്ടിയുടെ മൃതദേഹം ലഭിച്ചതിന് ഒരു കിലോമീറ്റര്‍ മാറിയാണ് അരുണിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ട് സ്ഥലമുടമ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

പള്ളിവാസല്‍ പവര്‍ ഹൗസിന് സമീപം കഴിഞ്ഞ ഇരുപതാം തിയ്യതിയാണ് പതിനേഴുകാരിയായ രേഷ്മയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

സമീപത്തെ റിസോര്‍ട്ടിലെ സി.സി.ടി.വി ദൃശ്യത്തില്‍ അനുവും പെണ്‍കുട്ടിയും ബന്ധുവായ യുവാവും നടന്ന് പോകുന്ന ദൃശ്യങ്ങള്‍ കണ്ടെത്തിയിരുന്നു.

ഇയാളുടെ മുറിയില്‍ നിന്ന് കുറ്റസമ്മതം നടത്തുന്നതായുള്ള കത്തും പൊലീസിന് ലഭിച്ചിരുന്നു.

പെണ്‍കുട്ടിക്ക് മറ്റൊരു പ്രണയം ഉണ്ടായതിനെ തുടര്‍ന്ന് തന്നെ അവഗണിക്കുകയായിരുന്നെന്നും പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം താനും മരിക്കുമെന്ന് യുവാവ് കത്തില്‍ പറഞ്ഞിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Pallivasal Murder case accused found dead