| Monday, 26th August 2013, 7:00 am

പാലിയേക്കരയില്‍ ടോള്‍ നിരക്ക് ഉയര്‍ത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]തൃശൂര്‍: തൃശൂര്‍-ഇടപ്പള്ളി ദേശീയ പാതയിലെ പാലിയേക്കര ടോള്‍ പ്ലാസയില്‍ നിരക്കുകള്‍ വീണ്ടും വര്‍ദ്ധിപ്പിച്ചു. നിരക്കുകള്‍ വര്‍ധിപ്പിച്ചുള്ള വിജ്ഞാപനം ദേശീയപാത അതോറിറ്റി പുറത്തിറക്കി.

സെപ്റ്റംബര്‍ ഒന്ന് മുതല്‍ പുതിയ നിരക്കുകള്‍ നിലവില്‍ വരും. 10 മുതല്‍ 25 ശതമാനം വരെയാണ് നിരക്ക് ഉയര്‍ത്തിയിരിക്കുന്നത്. പുതുക്കിയ നിരക്ക് പ്രകാരം ബസ്സുകളില്‍ നിന്നും ചരക്ക് വാഹനങ്ങളിലില്‍ നിന്നും 330 രൂപ ഈടാക്കും.[]

കാറുകളുടെ ഇരുവശത്തേക്കുമുള്ള യാത്രയ്ക്ക് 95 രൂപയാണ് പുതിയ നിരക്ക്. ലഘു വാണിജ്യ വാഹനങ്ങളുടെ പുതുക്കിയ നിരക്ക് ഇരുവശത്തേക്കും 165 രൂപയാണ്. മള്‍ട്ടി ആക്‌സസ് വാഹനങ്ങള്‍ക്കും നിര്‍മാണ വാഹനങ്ങള്‍ക്ക് 530 രൂപയുമാണ് പുതിയ നിരക്ക്.

ടോള്‍ പിരിവിനെതിരെയുള്ള പ്രതിഷേധങ്ങള്‍ തുടരുന്നതിനിടയൊണ് നിരക്കുകള്‍ വീണ്ടും വര്‍ധിപ്പിച്ചിരിക്കുന്നത്. ടോള്‍ പിരിവ് ആരംഭിച്ചിച്ചിട്ട് ഒന്നര വര്‍ഷമായിട്ടും കരാര്‍ വ്യവസ്ഥകള്‍ മുഴുവനായി പാലിക്കപ്പെട്ടില്ല എന്ന ആരോപണം നിലനില്‍ക്കെയാണ് നിരക്കുകള്‍ വര്‍ധിപ്പിച്ചിരിക്കുന്നത്.

We use cookies to give you the best possible experience. Learn more