| Wednesday, 19th September 2012, 12:10 pm

പാലിയേക്കര ടോള്‍ പ്ലാസ ഉപരോധിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലിയേക്കര: ടോള്‍ പിരിവിലും ദേശീയപാതയുടെ അറ്റകുറ്റപ്പണി തീര്‍ക്കാത്തതിലും പ്രതിഷേധിച്ച് പാലിയേക്കര ടോള്‍ പ്ലാസയില്‍ സംയുക്ത സമരസമിതിയുടെ ഉപരോധം.

ടോള്‍പിരിവ് നിര്‍ത്തിവെയ്ക്കുക, മുഖ്യമന്ത്രി വാക്കുപാലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മുപ്പതോളം വരുന്ന സംഘടനകള്‍ മണ്ണൂത്തി- ഇടപ്പള്ളി ദേശീയപാത സ്തംഭിപ്പിച്ചത്. []

ഇതോടെ ദേശീയപാതയിലൂടെയുള്ള ഗതാഗതം പൂര്‍ണമായി തടസപ്പെട്ടിരിക്കുകയാണ്. സമരത്തിന്റെ പശ്ചാത്തലത്തില്‍ ഗതാഗതം നേരത്തെ വഴിതിരിച്ചുവിട്ടതിനാല്‍ ഗതാഗതക്കുരുക്ക് ഒഴിവായി.

എറണാകുളം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ കൊടകര- നന്തിക്കര വഴി തൃശൂര്‍ റോഡില്‍ പ്രവേശിക്കണം. പാലക്കാട്, തൃശൂര്‍ ഭാഗങ്ങളില്‍ നിന്നു വരുന്ന വാഹനങ്ങള്‍ തൃക്കൂര്‍, കല്ലൂര്‍ വഴി ആമ്പല്ലൂരിലെത്തി പോകണം. ടോള്‍പ്ലാസയില്‍ പൊലീസ് കനത്ത കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സി.പി.ഐ, സി.പി.ഐ.(എം.എല്‍), ഇടതുപക്ഷ ഏകോപന സമിതി, എസ്.എന്‍.ഡി.പി, സോളിഡാരിറ്റി, ബി.ജെ.പി, എസ്.ഡി.പി.ഐ, ഫോര്‍വേഡ് ബ്ലോക്ക്, തുടങ്ങിയ സംഘടനകളാണ് ടോള്‍ പ്ലാസയുടെ ഇരുവശവും ഉപരോധം നടത്തുന്നത്. ടോള്‍ ബൂത്തിന് അമ്പത് മീറ്റര്‍ അകലെ വെച്ച് ഇരുവശത്തും ഉപരോധക്കാരെ തടഞ്ഞിരിക്കുകയാണ്. ആയിരത്തിലധികം പോലീസുകാരെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.

220 ദിവസമായി തുടരുന്ന സമരത്തിനു നേരെ കാര്യമായ പ്രതികരണങ്ങളൊന്നും സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടായിരുന്നില്ല. മുഖ്യധാരാ പാര്‍ട്ടികളുടെ പിന്തുണയും ലഭിച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് സമരം ശക്തമാക്കാന്‍ സമരസമിതി തീരുമാനിക്കുകയായിരുന്നു.

പാലിയേക്കര സമരം നൂറുദിനം പിന്നിടുമ്പോള്‍ ചില വസ്തുതകള്‍

പാലിയേക്കര ടോള്‍ വിരുദ്ധ സമരം; പ്രമുഖര്‍ പ്രതികരിക്കുന്നു

ബി.ഒ.ടി വിരുദ്ധ സമരത്തിന്റെ രാഷ്ട്രീയ പ്രാധാന്യം

തെരുവുകള്‍ സമരഭൂമികളാവുമ്പോള്‍

പാലിയേക്കര കൂടുതല്‍ വായനയ്ക്ക്‌ ഇവിടെ ക്ലിക്ക് ചെയ്യുക

We use cookies to give you the best possible experience. Learn more