താനേ: പാല്‍ഘാര്‍ ആള്‍ക്കൂട്ട കൊലപാതകക്കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത 47 പേര്‍ക്ക് ജാമ്യം അനുവദിച്ച് താനേ കോടതി. 47 പേരോടും 15,000 രൂപ കെട്ടിവെക്കാനും കോടതി ആവശ്യപ്പെട്ടു. താനേ ജില്ലാ ജഡ്ജി പി. പി ജാദവ് ആണ് കേസില്‍ വാദം കേട്ടത്.
2020 ഏപ്രില്‍ 16നായിരുന്നു പാല്‍ഘാര്‍ ആള്‍ക്കൂട്ട കൊലപാതകം നടന്നത്. അവയവങ്ങള്‍ക്കുവേണ്ടി കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവരാണെന്ന് ആരോപിച്ചായിരുന്നു ആള്‍ക്കൂട്ടം സംഘത്തെ ആക്രമിച്ചത്.
കല്ലുകളും വടികളും ഉപയോഗിച്ചായിരുന്നു ആക്രമണം. രണ്ട് സന്യാസിമാരെയും അവരുടെ കാറിലെ ഡ്രൈവറെയുമാണ് ആക്രമിച്ച് കൊലപ്പെടുത്തിയത്.
ചിക്‌നേ മഹാരാജ് കല്‍പവൃക്ഷഗിരി, സുശീല്‍ഗിരി മഹാരാജ്,നിലേഷ് തെല്‍ഗാഡേ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസുകാര്‍ക്കും മര്‍ദ്ദനമേറ്റിരുന്നു.
കേസില്‍ ഇതുവരെ ഇരുന്നൂറോളം പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. മഹാരാഷ്ട്ര പൊലീസിലെ സി.ഐ.ഡി വിഭാഗമാണ് കേസ് അന്വേഷിച്ചിരുന്നത്. നേരത്തെ കേസില്‍ കുറ്റാരോപിതരായ നാല് പേര്‍ക്ക് കഴിഞ്ഞ മാസം ജാമ്യം അനുവദിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Palghar Mob lynching arrested 47 people gets bail