ഗസ: ഇസ്രഈൽ ജയിലുകളിൽ കഴിയുന്ന ഫലസ്തീനികൾ പീഡനവും ലൈംഗിക അതിക്രമങ്ങളും മർദനങ്ങളും നേരിടുന്നതായി അന്തർദേശീയ ഫെമിനിസ്റ്റ്, സാമ്രാജ്യത്വ വിരുദ്ധ സംഘടനയുടെ റിപ്പോർട്ട്.
ഫലസ്തീനി തടവുകാരുടെ മൊഴികളും വിവിധ മാധ്യമ റിപ്പോർട്ടുകളും അടിസ്ഥാനമാക്കിയാണ് AF3IRM റിപ്പോർട്ട് തയ്യാറാക്കിയത്.
‘ഞാൻ കരഞ്ഞുകൊണ്ടാണ് തടവറയിലെ കൊച്ചുപെൺകുട്ടികളെ അവിടെ വിട്ട് തിരിച്ചുവന്നത്. എന്തുകൊണ്ട്? പുറത്തുപറയാൻ സാധിക്കാത്ത കാര്യങ്ങളാണ് അവിടെ അവർക്ക് സംഭവിക്കുന്നത്. ഇസ്രഈലി സൈനികർ ഊഹിക്കാൻ പോലും സാധിക്കാത്ത കാര്യങ്ങളാണ് ചെയ്യുന്നത്,’ ഇസ്രഈൽ ജയിലിൽ നിന്ന് മോചിതയായ ഇസ്രാ ജാബിസ് പറഞ്ഞു.
തന്റെ കണ്ണുകൾ മൂടിക്കെട്ടിയെന്നും തന്നെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ജയിൽ മോചിതയായ ലമാ ഖാദർ പറഞ്ഞു.
കുറ്റസമ്മതം നടത്താൻ 15ലധികം ഫലസ്തീനി സ്ത്രീകളെ ഇസ്രഈൽ സേന ബലാത്സംഗം ചെയ്തതായി മറ്റൊരു വനിതാ തടവുകാരിയും വെളിപ്പെടുത്തി.
മോചിക്കപ്പെട്ടതിന് ശേഷം അവരെ ഭീഷണിപ്പെടുത്താനായി പീഡന ദൃശ്യങ്ങൾ സൈനികർ വീഡിയോ എടുത്തുവെക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
ഫലസ്തീനികളായ പുരുഷ തടവുകാരും ലൈംഗിക പീഡനം നേരിടുന്നതായി AF3IRM റിപ്പോർട്ടിൽ പറയുന്നുണ്ട്.
ഇസ്രഈലും ഹമാസും തമ്മിലുള്ള താത്കാലിക വെടിനിർത്തൽ ഉടമ്പടി പ്രകാരം 240 ഫലസ്തീനി തടവുകാരും ഹമാസ് ബന്ദികളാക്കിയ 15 ഇസ്രഈലികളും മോചിക്കപ്പെട്ടതിന് പിന്നാലെയാണ് റിപ്പോർട്ട് പുറത്തുവന്നത്.
8000 ഫലസ്തീനികൾ ഇസ്രഈൽ ജയിലുകളിൽ കഴിയുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. നൂറുകണക്കിന് തടവുകാർ അഡ്മിനിസ്‌ട്രേറ്റീവ് ഡിറ്റൻഷൻ എന്ന കരുതൽ തടങ്കലിന്റെ ഭാഗമായാണ് ജയിലിൽ കഴിയുന്നത്.
Content Highlight: Palestinians subjected to sexual violence in Israeli prisons: Report
ഇസ്രഈല്‍ ഫലസ്തീന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഡൂള്‍ന്യൂസ് പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍, അഭിമുഖങ്ങള്‍
1) ഗസയുടെ 75 വര്‍ഷത്തെ ചരിത്രം; എങ്ങിനെയാണ് ഹമാസിന്റെ ആക്രമണമുണ്ടാകുന്നത്? (24/11/2023) മൈക്കൽ ആൽബർട്ട്
4) ഇസ്രഈലും അധിനിവേശവും(10/11/2023) നാസിറുദ്ധീൻ
7) ഫലസ്തീന്‍ രാഷ്ട്രീയം മാറുന്നുണ്ട് ഹമാസും(28/10/2023) കെ.ടി. കുഞ്ഞിക്കണ്ണൻ
8) ഫലസ്തീനിലേക്ക് ഇനി അധികം ദൂരമില്ല(13/10/2023) ഫാറൂഖ്
10) സമീകരിക്കാനാകില്ല ഇസ്രഈലി ഭികരതയോട് ഹമാസിനെ(08/10/2023) അനു പാപ്പച്ചൻ