ജക്കാര്‍ത്ത: രാജ്യ തലസ്ഥാനത്തും നഗരങ്ങളിലുമായി ഫലസ്തീന്‍ അനുകൂല റാലികള്‍ നടത്തി ഇന്തോനേഷ്യന്‍ ജനത. പശ്ചിമേഷ്യയിലെ മുസ്ലിങ്ങള്‍ തങ്ങളുടെ കുടുംബാംഗങ്ങളെ പോലെയാണെന്ന് ഫലസ്തീന്‍ അനുകൂല ഇന്തോനേഷ്യക്കാര്‍ പറഞ്ഞു.
ജക്കാര്‍ത്ത: രാജ്യ തലസ്ഥാനത്തും നഗരങ്ങളിലുമായി ഫലസ്തീന്‍ അനുകൂല റാലികള്‍ നടത്തി ഇന്തോനേഷ്യന്‍ ജനത. പശ്ചിമേഷ്യയിലെ മുസ്ലിങ്ങള്‍ തങ്ങളുടെ കുടുംബാംഗങ്ങളെ പോലെയാണെന്ന് ഫലസ്തീന്‍ അനുകൂല ഇന്തോനേഷ്യക്കാര്‍ പറഞ്ഞു.
ഡെലി സുല്‍ത്താന്റെ മുന്‍ കൊട്ടാരമായ ഇസ്താന മൈമൂണിന് മുന്നില്‍ ഞായറാഴ്ചയാണ് ഇന്തോനേഷ്യക്കാരുടെ ഫലസ്തീന്‍ അനുകൂല റാലി നടന്നത്. ഇസ്രഈലിനെതിരെ 1000ലധികം ആളുകള്‍ മേദാനിലെ നിരത്തിലിറങ്ങി.
‘ഓരോ തവണ പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുമ്പോഴും എന്റെ കുട്ടികളെ ഞാന്‍ അതില്‍ പങ്കെടുപ്പിക്കും. കാരണം അവരെ മനുഷ്യത്വത്തെക്കുറിച്ച് പഠിപ്പിക്കേണ്ടത് പ്രധാനമാണ്,’ ഏഴ്, ഒമ്പത്, 13 വയസുള്ള തന്റെ മൂന്ന് കുട്ടികളുമായി റാലിയില്‍ പങ്കെടുത്ത മുസ്തഫ കമാല്‍ ഹരഹാപ് അന്താരാഷ്ട്ര മാധ്യമങ്ങളോട് പറഞ്ഞു.
ഒരു മുസ്ലിം എന്ന നിലയില്‍ ഈ ഫലസ്തീന്‍ അനുകൂല പ്രകടനങ്ങള്‍ക്ക് പിന്തുണ അറിയിക്കേണ്ടത് തന്റെ കടമയാണെന്ന് തോന്നുന്നുവെന്നും പ്രദേശവാസിയായ ഹരഹാപ് പറഞ്ഞു. ഫലസ്തീനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അതിലൂടെ യുദ്ധത്തിലെ ഇരകളുടെ എണ്ണത്തില്‍ കുറവുണ്ടാകുമെന്നും തങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശക്തമായ പ്രതിഷേധങ്ങളെ തുടര്‍ന്ന് ഇസ്രഈലുമായി ബന്ധമുള്ളതായി കരുതുന്ന മക്ഡൊണാള്‍ഡ്സും സ്റ്റാര്‍ബക്സും ഉള്‍പ്പെടെയുള്ള ബിസിനസ്സുകള്‍ ബഹിഷ്‌കരിക്കാന്‍ രാജ്യത്തുടനീളം ആഹ്വാനങ്ങളും ഉയര്‍ന്നിട്ടുണ്ട്.
ഫലസ്തീനികളെ പിന്തുണക്കുന്നതില്‍ മതം ഒരു ഘടകമാണെങ്കിലും ഗസയിലേക്കുള്ള മാനുഷിക സഹായത്തിന്റെ വിഷയമാണ് പരമപ്രധാനമെന്ന് ഇന്തോനേഷ്യന്‍ വീട്ടമ്മയായ സാരി ചൂണ്ടിക്കാട്ടി. ഇസ്രഈല്‍ സൈന്യം ആശുപത്രികള്‍ക്കും സ്‌കൂളുകളിലെ കുട്ടികള്‍ക്കും നേരെ ബോംബെറിയുന്നതിലൂടെ അവരുടെ വിദ്യാഭ്യാസ സ്വാതന്ത്ര്യവും മറ്റും നിഷേധിക്കപെടുന്നുവെന്നും സാരി കൂട്ടിച്ചേര്‍ത്തു.
ഫലസ്തീന്‍ അനുകൂല രാജ്യമായ ഇന്തോനേഷ്യ ലോകത്തിലെ ഏറ്റവും കൂടുതല്‍ മുസ്ലിം ജനസംഖ്യയുള്ള രാഷ്ട്രമാണ്. രാജ്യത്തെ 270 ദശലക്ഷം ജനങ്ങളില്‍ 87 ശതമാനവും ഇസ്ലാം മതം പിന്തുടരുന്നു. ഇന്തോനേഷ്യയിലെ ആറ് ഔദ്യോഗിക മതങ്ങളായ മുസ്ലിം, പ്രൊട്ടസ്റ്റന്റ്, കത്തോലിക്ക, ഹിന്ദു, ബുദ്ധ, കണ്‍ഫ്യൂഷ്യന്‍ എന്നിവയിലെ പ്രമുഖ പ്രഭാഷകരെ ക്ഷണിച്ചുകൊണ്ട് മേടയില്‍ ഫലസ്തീന്‍ അനുകൂല റാലി സംഘടിപ്പിച്ചത്.
content highlights: Palestinians are like our family members; Massive Palestinian solidarity rally in Indonesia