ജെറുസലേം: മസ്ജിദുല്‍ അഖ്‌സ സംരക്ഷിക്കാനായി മുസ്‌ലീങ്ങളോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് ക്രിസ്ത്യാനികളോട് ഫലസ്തിനിലെ കത്തോലിക്കാ പുരോഹിതന്‍ ഫാദര്‍ മാനുവല്‍ മുസല്ല.
‘യുദ്ധത്തില്‍ ഫലസ്തീന്‍ ജനത്തോടൊപ്പമില്ലാത്ത ആര്‍ക്കും സമാധാനത്തോടെ ഈ കാലഘട്ടത്തില്‍ ജീവിക്കാന്‍ കഴിയില്ല. നമുക്ക്(ക്രിസ്ത്യാനികള്‍ക്കും മുസ്‌ലീങ്ങള്‍ക്കും) ഒരു നാഗരികതയും ഒരു സംസ്‌ക്കാരവുമാണ്. ഈ പുണ്യഭൂമിയില്‍ നമ്മള്‍ ഒരു ജനതയാണ്. മസ്ജിദുല്‍ അഖ്‌സ സംരക്ഷിക്കാനായി മുസ്‌ലീങ്ങളോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് ക്രിസ്ത്യാനികളോട് അഭ്യര്‍ഥിക്കുന്നു,’ 82 കാരനായ പുരോഹിതന്‍ ഫാദര്‍ മാനുവല്‍ മുസല്ല ഫേസ്ബുക്കിലൂടെ പറഞ്ഞു.
അതേസമയം, ഫലസ്തീനില്‍ മുസ്‌ലീങ്ങളും ക്രിസ്ത്യാനികളും ചെറിയൊരു ന്യൂനപക്ഷം ജൂതന്മാരുമുണ്ട്. ഇതിലെ അറബ് ക്രിസ്ത്യന്‍സ് എന്ന വിഭാഗം ഗാസയിലും വെസ്റ്റ് ബാങ്കിലും ഇസ്രാഈല്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് ഇരയാകാറുണ്ട്.
വെള്ളിയാഴ്ച മുതലാണ് മസ്ജിദുല്‍ അഖ്സ ശക്തമായ സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. ഇവിടെ പ്രാര്‍ത്ഥിക്കാനായി എത്തിച്ചേര്‍ന്നവര്‍ക്ക് നേരെ ഇസ്രാഈല്‍ സേന നടത്തിയ ആക്രമണത്തില്‍ വെള്ളിയാഴ്ച മാത്രം നൂറിലേറെ പേര്‍ക്കാണ് പരിക്കേറ്റിരുന്നത്.
എന്നാല്‍ ശനിയാഴ്ച ലൈലത്തുല്‍ ഖദറിന്റെ ഭാഗമായി ഇവിടേക്ക് ആയിര കണക്കിന് ഫലസ്തീനികള്‍ വീണ്ടും എത്തിച്ചേര്‍ന്നു. തുടര്‍ന്ന് അവര്‍ക്ക് നേരെയും ആക്രമണമുണ്ടായിരുന്നു.
തിങ്കളാഴ്ച രാവിലെ ഇസ്രാഈല്‍ സേന നടത്തിയ ആക്രമണത്തില്‍ മസ്ജിദില്‍ പ്രാര്‍ത്ഥനയ്ക്കായെത്തിയ ഫലസ്തീനികളില്‍ നൂറിലേറെ പേര്‍ക്ക് പരിക്കേറ്റിരുന്നു. റബ്ബര്‍ ബുള്ളറ്റുകളും കണ്ണീര്‍ വാതകവും സൗണ്ട് ബോംബുകളുമായെത്തിയായിരുന്നു സേന പ്രാര്‍ത്ഥനയുടെയും പ്രതിഷേധത്തിന്റെയും ഭാഗമായി എത്തിയവരെ ആക്രമിച്ചത്.
അധിനിവേശ കിഴക്കന്‍ ജറുസലേമിലെ മസ്ജിദുല്‍ അഖ്‌സ പരിസരങ്ങളില്‍ ഇസ്രാഈല്‍ സേന നടത്തിയ ആക്രമണങ്ങളില്‍ 36 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിന് പിന്നാലെ മസ്ജിദുല്‍ അഖ്സ പരിസരത്തു നിന്ന് ഇസ്രാഈല്‍ സേനയെ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഫലസ്തീനിയന്‍ സംഘമായ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ മലയാളി യുവതി അടക്കം നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Palestinian Priest Urges Christians to Protect Jerusalem’s Al-Aqsa Mosque