| Saturday, 15th June 2024, 8:06 am

ചികിത്സ ലഭിക്കാതെ ആദ്യ ഫലസ്തീൻ ഒളിമ്പ്യൻ മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജെറുസലേം: ഒളിമ്പിക്സിൽ ആദ്യമായി ഫലസ്തീനെ പ്രിതിനിധീകരിച്ച ഒളിമ്പ്യൻ മാ​ജി​ദ് അ​ബൂ മ​റാ​ഹീ​ൽ നു​സൈ​റാ​ത്ത് അഭയാർത്ഥി ക്യാമ്പിൽ ചികിത്സ കിട്ടാതെ മരിച്ചു. ദീർഘ ദൂര അത്‌ലറ്റ് ആയിരുന്നു മാ​ജി​ദ് അ​ബൂ മ​റാ​ഹീ​ൽ നു​സൈ​റാ​ത്ത്. കിഡ്‌നി രോഗിയായിരുന്ന അദ്ദേഹം ഇസ്രഈൽ വഴി അടച്ചതോടെ ആവശ്യമായ ചികത്സ കിട്ടാതെ മരിക്കുകയായിരുന്നു. 1996ലെ ​അ​റ്റ്ലാ​ന്റ ഒ​ളി​മ്പി​ക്സി​ൽ 10 കി​ലോ​മീ​റ്റ​ർ ഓ​ട്ട​ത്തി​ലാണ് അദ്ദേഹം ഫലസ്തീനെ പ്രതിനിധാനം ചെയ്തത്.

ഗസയുടെ തെരുവുകളിലും കടൽത്തീരങ്ങളിലുമായി സ്വയം പരിശീലനം നടത്തിയാണ് മജീദ് മത്സരരംഗത്തെത്തിയത്. ഗാസയിലെ നുസെറാത്ത് ക്യാമ്പിൽ ഫലസ്തീൻ അഭയാർത്ഥികളുടെ കുടുംബത്തിലാണ് മജീദ് അബൂ മറഹീൽ ജനിച്ചത്.

1995 ജൂണിൽ, ഫലസ്തീൻ യുവജന കായിക മന്ത്രാലയം ഗസയിൽ നടത്തിയ ഒളിമ്പിക് ഡേ ഫെസ്റ്റിവലിൽ അദ്ദേഹം മത്സരിച്ചു. 1995 ൽ ഈജിപ്തിലെ കെയ്‌റോയിൽ നടന്ന അറബ് അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിലും മത്സരിച്ചിട്ടുണ്ട്.

1996 ജൂലൈ 26 ന്, അബു മറഹീൽ ഒളിമ്പിക് ഗെയിംസിൽ മത്സരിക്കുന്ന ആദ്യത്തെ ഫലസ്തീൻകാരനായി. മത്സരത്തിൽ എത്യോപ്യൻ റണ്ണറായ വർക്കു ബിക്കിലയേക്കാൾ ഏകദേശം 7 മിനിറ്റ് പിന്നിലായി 34:40.50 സമയത്തിൽ ഓടി അദ്ദേഹം ഫിനിഷ് ചെയ്യുകയായിരുന്നു.

തൻ്റെ യോഗ്യതാ ഗ്രൂപ്പിൽ 21-ാം സ്ഥാനത്തെത്തിയ അദ്ദേഹം ഫൈനലിലേക്ക് പോയില്ല, ഒടുവിൽ 48 അത്‌ലറ്റ്കളിൽ 42-ാം സ്ഥാനത്തെത്തുകയായിരുന്നു.

അഭയാർത്ഥിക്യാമ്പുകൾക്ക് നേരെയുണ്ടായ അക്രമണകളിൽ കൊല്ലപ്പെട്ടവരുൾപ്പെടെ ഇസ്രഈൽ ഫലസ്തീനിൽ തുടരുന്ന ആക്രമണത്തിൽ ഇതുവരെ 37000 ത്തിലധികം ആളുകൾ കൊല്ലപ്പെട്ടു. നിരവധി ആളുകളാണ് അവശ്യ മരുന്നും ചികിസയും കിട്ടാതെ മരിക്കുന്നത്. കൊല്ലപ്പെട്ടവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്.

Content Highlight: Palestinian Olympian dies without treatment

We use cookies to give you the best possible experience. Learn more