വെസ്റ്റ്ബാങ്ക്: ഗാസാ അതിര്‍ത്തിയിലെ ജനകീയ സമരത്തിനിടെ ഇസ്രഈല്‍ സേനയുടെ വെടിയേറ്റ് ഒരു ഫലസ്തീന്‍ പത്രപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. ഗാസയിലെ മീഡിയ എജന്‍സി ഫോട്ടോഗ്രാഫറായ യാസിര്‍ മര്‍ദജയാണ് ഇസ്രേഈല്‍ സൈന്യത്തിന്റെ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്.
ഗാസാ സ്ട്രിപ്പിന് തെക്കുള്ള ഖുസായില്‍ വച്ചാണ് ഇദ്ദേഹത്തിന് വെടിയേറ്റത്. വയറില്‍ വെടിയേറ്റ യാസിര്‍ സംഭവസ്ഥലത്തുവച്ചു തന്നെ മരണപ്പെടുകയായിരുന്നു.
ALSO READ: അമേരിക്കയില്‍ മാനസിക രോഗിയായ കറുത്ത വര്‍ഗക്കാരനെ പൊലീസ് വെടിവെച്ചു കൊന്നു
തന്റെ അടുത്തുനിന്ന് ക്യാമറയില്‍ പ്രദേശത്തിന്റെ ദൃശ്യങ്ങള്‍ എടുക്കുന്നതിനിടെയാണ് യാസറിന് വെടിയേറ്റതെന്ന് കൂടെയുണ്ടായിരുന്ന ഫോട്ടോഗ്രാഫര്‍ ഹോസാം സലാം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ ഏഴ് റിപ്പോര്‍ട്ടര്‍മാരടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റതായി ഫലസ്തീന്‍ മാധ്യമ സിന്‍ഡിക്കേറ്റ് അറിയിച്ചിട്ടുണ്ട്.
ഇസ്രഈല്‍ സൈന്യം മനപ്പൂര്‍വ്വം ഫലസ്തീന്‍ പത്രപ്രവര്‍ത്തകരെ ഉന്നം വച്ച് പ്രവര്‍ത്തിക്കുകയാണെന്നും അതിന്റെ ഭാഗമാണ് യാസറിന്റെ കൊലപാതകമെന്നും ഫലസ്തീന്‍ മാധ്യമങ്ങള്‍ കുറ്റപ്പെടുത്തി.