ഇസ്രാഈല്‍ ഭരണകൂടം കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരുന്ന ഫലസ്തീന്‍ തടവുകാരന്‍ മഹര്‍ അല്‍ അഖ്രാസ് ജയില്‍ മോചിതനായി
ISRAELI–PALESTINIAN CONFLICT
ഇസ്രാഈല്‍ ഭരണകൂടം കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരുന്ന ഫലസ്തീന്‍ തടവുകാരന്‍ മഹര്‍ അല്‍ അഖ്രാസ് ജയില്‍ മോചിതനായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 26th November 2020, 6:22 pm

ടെല്‍ അവീവ്: ഇസ്രാഈല്‍ ഭരണകൂടം കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരുന്ന ഫലസ്തീന്‍ തടവുകാരന്‍ മഹര്‍ അല്‍ അഖ്രാസിനെ മോചിപ്പിച്ചു. 103 ദിവത്തെ നിരാഹാരത്തിന് ശേഷമാണ് അഖ്രാസിനെ മോചിപ്പിച്ചത്.

ഇസ്രാഈല്‍ സുപ്രീംകോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് അഖ്രാസിനെ മോചിപ്പിച്ചത്.

കഴിഞ്ഞ ജൂലൈയിലാണ് ജെനിന്‍ നഗരത്തില്‍നിന്ന് മഹര്‍ അല്‍ അഖ്രാസിനെ ഇസ്രാഈല്‍ പിടികൂടിയത്. ഇതിന് പിന്നാലെ അഖ്രാസ് ജയിലില്‍ നിരാഹാരസമരം തുടങ്ങിയിരുന്നു.

അഖ്രാസിന്റെ ആവശ്യങ്ങള്‍ അധികാരികള്‍ അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം നിരാഹാര സമരം അവസാനിപ്പിക്കാന്‍ തയ്യാറായത്. നേരത്തെ നാലുമാസത്തെ തടവ് ഇനിയും നീട്ടില്ലെന്ന് ഫലസ്തീന്‍ പ്രിസണേഴ്സ് ക്ലബ്ബ് ഇദ്ദേഹത്തിന് ഉറപ്പ് നല്‍കിയിരുന്നു.

ജൂലൈയില്‍ ഇസ്രായേല്‍ ഭരണകൂടം പിടികൂടിയ അഖ്രാസിനെതിരേ ഏതെങ്കിലും കുറ്റങ്ങള്‍ ചുമത്തുകയോ വിചാരണയോ കൂടാതെയാണ് തടങ്കലിലാക്കിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Palestinian hunger striker Maher al-Akhras released from Israeli prison