കോഴിക്കോട്: ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് റാലികളും വിവിധ പരിപാടികളും സംഘടിപ്പിച്ച കേരളത്തിനോട് തന്റെ നന്ദിയും കടപ്പാടുമറിയിച്ച് ഇന്ത്യയിലെ ഫലസ്തീന്‍ അംബാസിഡര്‍ അദ്നാന്‍ അബു അല്‍ഹൈജ.
കോഴിക്കോട്: ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് റാലികളും വിവിധ പരിപാടികളും സംഘടിപ്പിച്ച കേരളത്തിനോട് തന്റെ നന്ദിയും കടപ്പാടുമറിയിച്ച് ഇന്ത്യയിലെ ഫലസ്തീന്‍ അംബാസിഡര്‍ അദ്നാന്‍ അബു അല്‍ഹൈജ.
തന്റെ രാഷ്ട്രത്തിന്റെ ലക്ഷ്യമായ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് പിന്തുണ നല്‍കിയ കേരളത്തെ ബഹുമാനിക്കുന്നുവെന്നും അല്‍ഹൈജ പറഞ്ഞു. കോഴിക്കോട് നടന്ന അവാര്‍ഡ് വിതരണത്തിന് ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യക്കും ഫലസ്തീനും ചരിത്രപരമായ ബന്ധമുണ്ടെന്നും കിഴക്കന്‍ ജെറുസലേമിനെ തലസ്ഥാനമാക്കി ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കുന്നതിനായി ഇസ്രഈലുമായി ഇന്ത്യ ചര്‍ച്ച നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തങ്ങള്‍ ഇന്ത്യയുടെ ശക്തമായ പിന്തുണ ആഗ്രഹിക്കുന്നുണ്ടെന്നും അല്‍ഹൈജ കൂട്ടിച്ചേര്‍ത്തു.
ഗസയില്‍ വെടിനിര്‍ത്തല്‍ പാലിക്കപ്പെടുന്നുണ്ടെന്നും സമാധാനം നിലനില്‍ക്കുന്നുണ്ടെന്നും അന്താരാഷ്ട്ര സമൂഹം ഉറപ്പാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഹമാസ് തീവ്രവാദികളല്ലെന്നും അധിനിവേശത്തിനെതിരെ പോരാടുന്ന സ്വാതന്ത്ര്യ സമര സേനാനികളാണെന്നും അല്‍ഹൈജ പറഞ്ഞു. മറ്റേതൊരു രാജ്യത്തെ പോലെയും സമാധാനത്തോടെയും സ്വാതന്ത്ര്യത്തോടെയും ജീവിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: Palestinian Ambassador thanked Kerala for declaring solidarity with Palestine
ഇസ്രഈല്‍ ഫലസ്തീന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഡൂള്‍ന്യൂസ് പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍, അഭിമുഖങ്ങള്‍
1) ഗസയുടെ 75 വര്‍ഷത്തെ ചരിത്രം; എങ്ങിനെയാണ് ഹമാസിന്റെ ആക്രമണമുണ്ടാകുന്നത്? (24/11/2023)
3) ബ്രീട്ടീഷ് ഇന്ത്യയിലെ പാഠപുസ്തകത്തിലുള്ള ഫലസ്തീനും ഭൂപടത്തിലില്ലാത്ത ഇസ്രഈലും (21/11/2023)
4) ഇസ്രഈലും അധിനിവേശവും(10/11/2023)
5) ഫലസ്തീനികളില്‍ ചെറിയൊരു വിഭാഗം എന്ത്‌കൊണ്ട് അക്രമാസക്തരാകുന്നു; ആറ് ചരിത്ര കാരണങ്ങള്‍(31/10/2023)
7) ഫലസ്തീന് രാഷ്ട്രീയം മാറുന്നുണ്ട് ഹമാസും(28/10/2023)
8) ഫലസ്തീനിലേക്ക് ഇനി അധികം ദൂരമില്ല(13/10/2023)
10) സമീകരിക്കാനാകില്ല ഇസ്രഈലി ഭികരതയോട് ഹമാസിനെ(08/10/2023)