| Thursday, 16th April 2020, 7:32 am

പെണ്‍കുട്ടിയെ കൊണ്ട് പലസ്ഥലങ്ങളിലും എത്താന്‍ പൊലീസ് ആവശ്യപ്പെട്ടു; പാലത്തായി ലൈംഗികാതിക്രമക്കേസില്‍ ഗുരുതര ആരോപണവുമായി പെണ്‍കുട്ടിയുടെ കുടുംബം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: പാലത്തായി ലൈംഗികാതിക്രമക്കേസില്‍ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി പെണ്‍കുട്ടിയുടെ കുടുംബം. പൊലീസ് പെണ്‍കുട്ടിയെ കൊണ്ട് പലസ്ഥലങ്ങളിലും എത്താന്‍ ആവശ്യപ്പെട്ടുവെന്ന് കുടുംബം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇത് കുട്ടിയില്‍ മാനസിക സമ്മര്‍ദ്ദമുണ്ടാക്കി. ബുധനാഴ്ചയാണ് ബി.ജെ.പി നേതാവും അധ്യാപകനുമായപത്മരാജനെ പൊലീസ് അറസ്റ്റ് ചെയ്തത്. പൊയിലൂരിലെ ബന്ധുവീട്ടില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്.

പ്രതിയെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. മാര്‍ച്ച് 17നാണ് പത്മരാജനെതിരെ പോക്സോ വകുപ്പ് ചുമത്തി പാനൂര്‍ പോലീസ് കേസെടുത്തത്.

ഇയാളുടെ അറസ്റ്റ് വൈകുന്നതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. നേരത്തെ മുഖ്യമന്ത്രിക്കും സ്ഥലം എം.എല്‍.എ കൂടിയായ മന്ത്രി കെ.കെ ശൈലജക്കും പൗരാവകാശ പ്രവര്‍ത്തകര്‍ പരാതി നല്‍കിയിരുന്നു.

ബി.ജെ.പി. തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പത്മരാജനാണ് പ്രതി. പോക്‌സോ പ്രകാരം കേസെടുത്ത പ്രതിയെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുന്നതിനു പകരം കുട്ടിയെ വീണ്ടും വീണ്ടും ചോദ്യം ചെയ്ത് മാനസികമായി തളര്‍ത്താനുള്ള ശ്രമമാണ് പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നതെന്ന് പരാതിയില്‍ ആരോപിച്ചിരുന്നു.

ആദ്യം ചൈല്‍ഡ് ലൈന്‍ അംഗങ്ങള്‍ വീട്ടില്‍ വന്ന് മൊഴിയെടുത്തു. പിന്നീട് പാനൂര്‍ പോലീസ് മൊഴിയെടുത്ത് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. പിറ്റേന്ന് വൈദ്യ പരിശോധന നടത്തുകയും മട്ടന്നൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുട്ടിയെ ഹാജരാക്കി മജിസ്‌ട്രേറ്റിനു മുന്നില്‍ മൊഴി കൊടുക്കുകയും ചെയ്തു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ പ്രതിയെ അറസ്റ്റു ചെയ്യാതെ കുട്ടിയെ വീണ്ടും വീണ്ടും ചോദ്യം ചെയ്യുകയാണ് പിന്നീടുണ്ടായത്. ഡി.വൈ.എസ്.പി മാധ്യമങ്ങളോട് പ്രതി കുറ്റം ചെയ്തുവെന്ന് തെളിഞ്ഞതായി പറഞ്ഞിട്ടുണ്ട്. എന്നാല്‍ പല പ്രാവശ്യം ഡി.വൈ.എസ്.പിയും സി.ഐയും നാലാം ക്ലാസുകാരിയായ കുട്ടിയെ ചോദ്യം ചെയ്യുകയുണ്ടായി.

പിന്നീട് മാര്‍ച്ച് 27 ന് കുട്ടിയുടെ മാനസിക നില പരിശോധിക്കണമെന്ന് പറഞ്ഞ് ലോക്ക് ഡൗണ്‍ കാലത്ത് തന്നെ കോഴിക്കോട് പ്രശസ്തമായ മാനസികാരോഗ്യ കേന്ദ്രത്തില്‍ കൊണ്ടുപോയി ഡോക്ടറെ കാണിച്ചത് കേസ് വഴിതിരിച്ചുവിടാനും പ്രതിയെ രക്ഷിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണെന്ന് സംശയിക്കുന്നുവെന്നും പരാതിയില്‍ പറഞ്ഞിരുന്നു.

പാനൂര്‍ പോലീസ് അന്വേഷണം അട്ടിമറിക്കുകയാണെന്ന് ആരോപിച്ച് എസ്.പി ഓഫീസിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് നിരാഹാര സമരം നടത്തിയിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more