പാലത്തായി: കണ്ണൂരില പാലത്തായിയില്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ബി.ജെ.പി നേതാവായ പ്രതിക്കെതിരെ കുറ്റപ്പത്രം സമര്‍പ്പിക്കാത്തതില്‍ പ്രതിഷേധിച്ച് ആരോഗ്യ മന്ത്രി കെ.കെ ശൈലജക്ക് സാമൂഹ്യപ്രവര്‍ത്തക ശ്രീജ നെയ്യാറ്റിന്‍കരയുടെ തുറന്ന കത്ത്.
പ്രതിയെ അറസ്റ്റ് ചെയ്ത് 81 ദിവസം പിന്നിട്ടിട്ടും കുറ്റപ്പത്രം സമര്‍പ്പിച്ചിട്ടില്ല. പോക്‌സോ കേസുകളില്‍ 90 ദിവസത്തിന് ശേഷം പ്രതിക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഒമ്പത് ദിവസം കൂടി കഴിഞ്ഞാല്‍ പ്രതിയായ പത്മരാജന്‍ പുറത്തിറങ്ങാന്‍ സാധ്യതയുണ്ടെന്നും ഇത് തെളിവ് നശിപ്പിക്കാന്‍ ഇടയാക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ശ്രീജ കത്തെഴുതിയിരിക്കുന്നത്.
സ്‌കൂള്‍ അധ്യാപകനും ബിജെപി തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി അധ്യക്ഷനുമായ കടവത്തൂര്‍ കുറുങ്ങാട് കുനിയില്‍ പത്മരാജന്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവം കേരളത്തില്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി ഒരു മാസത്തിലേറെ കഴിഞ്ഞിട്ടും പ്രതിയെ പൊലീസ് പിടികൂടിയിരുന്നില്ല. പിന്നീട് കെ.കെ ശൈലജയുടെ നേരിട്ടുള്ള ഇടപെടലിനെ തുടര്‍ന്നായിരുന്നു പൊലീസ് പ്രതിയായ പത്മരാജനെ പിടികൂടിയത്.
തുടക്കം മുതല്‍ തന്നെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടന്ന കേസില്‍ കുറ്റപ്പത്രം സമര്‍പ്പിക്കാത്തത് പ്രതിയെ രക്ഷിക്കാനുള്ള ശ്രമമായേ കാണാനാകൂ എന്ന് ശ്രീജ നെയ്യാറ്റിന്‍കര കത്തില്‍ പറയുന്നു.
കുട്ടിയുടെ മൊഴിയെടുക്കാന്‍ പോലും കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഇതുവരെയും തയ്യാറായിട്ടില്ലെന്നും അതിനാല്‍ 9 ദിവസങ്ങള്‍ക്കുള്ളില്‍ കുറ്റപ്പത്രം സമര്‍പ്പിക്കുമോ എന്നത് സംശയകരമാണെന്നും ശ്രീജ ചൂണ്ടിക്കാണിക്കുന്നു. സംഭവുമായി ബന്ധപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ മറ്റു വീഴ്ചകളും ശ്രീജ കത്തില്‍ സൂചിപ്പിക്കുന്നുണ്ട്.
സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം താങ്കളുടെ വകുപ്പില്‍ ഉള്‍പ്പെടുന്നതായതിനാലും ഒപ്പം ഈ കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്യുന്നതിന് ഒരു ജനപ്രതിനിധി എന്ന നിലയില്‍ ഇടപെട്ടതിനാലും അതിലുപരി പീഡിപ്പിക്കപ്പെട്ട ഒരു ബാലികയുടെ അമ്മയുടെ വികാരങ്ങളും വേദനകളും ഒരു സ്ത്രീ എന്ന നിലയില്‍ മനസിലാകുമെന്നും എന്ന പ്രതീക്ഷയിലാണ് കെ.കെ ശൈലജക്ക് സംഭവത്തില്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കത്ത് എഴുതുന്നതെന്നും ശ്രീജ നെയ്യാറ്റിന്‍കര പറയുന്നു.
കത്തിന്റെ പൂര്‍ണ്ണരൂപം
പത്മരാജന്‍ കേസില്‍ 9 ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ഒരു ശ്രമം കൂടെ നടത്തുകയാണ്
ശൈലജ ടീച്ചര്‍ക്ക് ഏറെ പ്രതീക്ഷയോടെ ഒരു കത്ത്
സ്വീകര്‍ത്താവ്
ശ്രീമതി. ശൈലജ ടീച്ചര്‍
ആരോഗ്യ വകുപ്പ്
ഗവ.സെക്രട്ടറിയേറ്റ്
തിരുവനന്തപുരം.
വിഷയം:- ബിജെപി നേതാവ് പത്മരാജന്‍ പ്രതിയായ പോക്‌സോ കേസ്
ബഹുമാന്യയായ ശൈലജ ടീച്ചറിന്
ലോകം മുഴുവന്‍ പടര്‍ന്നു പിടിച്ച മഹാരോഗത്തെ ചെറുത്തു നില്‍ക്കാന്‍ കേരളീയരെ പ്രാപ്തരാക്കുന്നതില്‍ ഉത്തരവാദപ്പെട്ട വകുപ്പ് മന്ത്രി എന്ന നിലയില്‍ താങ്കളുടെ പ്രവര്‍ത്തനം ശ്ലാഘനീയമാണ്. എന്നാല്‍ നമ്മുടെ കേരളത്തില്‍ ഏറെ വിവാദം ഉണ്ടാകുകയും ഒടുവില്‍ താങ്കളുടെ ജാഗ്രതയുടെ ഫലമായി പൊലീസ് അറസ്റ്റ് ചെയ്യേണ്ടി വന്നതുമായ സംഭവമാണ് കണ്ണൂര്‍ പാലത്തായിലെ ബിജെപി നേതാവ് പത്മരാജന്‍ പ്രതിയായ പോക്‌സോ കേസ്.
നിലവിലെ സാഹചര്യത്തില്‍ 81 ദിവസങ്ങള്‍ പിന്നിടുകയാണ് 9 ദിവസത്തിനുള്ളില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം കോടതിയില്‍ ഹാജരാക്കിയില്ലെങ്കില്‍ പോക്‌സോ കേസ് പ്രതികള്‍ക്ക് ജാമ്യം കിട്ടാന്‍ നിയമപരമായ അവകാശം ഉണ്ട്. പ്രാഥമികാന്വേഷണം എന്ന നിലയില്‍ കുട്ടിയുടെ മൊഴി പോലും രേഖപ്പെടുത്താത്ത ക്രൈം ബ്രാഞ്ച് വരുന്ന ഒന്‍പതു ദിവസങ്ങള്‍ക്കുള്ളില്‍ എങ്ങനെ കുറ്റപത്രം സമര്‍പ്പിക്കും എന്ന സംശയം ബാക്കി നില്‍ക്കുകയാണ് മൊഴി എടുക്കാന്‍ കുട്ടിയുടെ പീഡനം ഏല്‍പ്പിച്ച മാനസിക ആഘാതം കാരണം സാധാരണ നിലയില്‍ ആയിട്ടില്ല എന്ന് പറയുന്ന ക്രൈം ബ്രാഞ്ച് കുട്ടിയെ തിരിച്ചു കൊണ്ടു വരാന്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുമാരുടെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ് എന്ന് പറയുന്നു. പ്രതി പത്മരാജന്‍ കുട്ടിയെ കൈമാറി എന്ന മാതാവിന്റെ മറ്റൊരു പരാതി കൂടിയുണ്ട്. ആ പരാതിയിന്മേല്‍ എഫ് ഐ ആര്‍ എടുത്തിട്ടില്ല. പ്രസ്തുത എഫ് ഐ ആര്‍ കോടതിയില്‍ സമര്‍പ്പിച്ചാല്‍ കുട്ടിയെ കൈമാറിയ പത്മരാജന് ജാമ്യം നിഷേധിക്കുവാനുള്ള സാധ്യത ഉള്ളത് മറികടക്കുവാനും ഒപ്പം പത്മരാജനെ രക്ഷിക്കാനുള്ള ആസൂത്രിതമായ ശ്രമത്തിന്റെ ഭാഗവുമാണിതെന്നു മനസ്സിലാക്കുന്നു. കേസ് അട്ടിമറിക്കുന്നതിന് ആദ്യമേ തന്നെ ശ്രമം നടക്കുന്നതായി ആരോപണം ഉള്ള ഒരു കേസ് ആണിത്.
സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം താങ്കളുടെ വകുപ്പില്‍ ഉള്‍പ്പെടുന്നതായതിനാലും ഒപ്പം ഈ കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്യുന്നതിന് ഒരു ജനപ്രതിനിധി എന്ന നിലയില്‍ ഇടപെട്ടതിനാലും അതിലുപരി പീഡിപ്പിക്കപ്പെട്ട ഒരു ബാലികയുടെ അമ്മയുടെ വികാരങ്ങളും വേദനകളും ഒരു സ്ത്രീ എന്ന നിലയില്‍ മനസിലാകും എന്നും പ്രതിയെ യാതൊരു തരത്തിലും രക്ഷപെടാന്‍ അനുവദിക്കരുതെന്നും അതുകൊണ്ടു തന്നെ നീതി നടപ്പിലാക്കാന്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്നും താല്‍പര്യപ്പെടുന്നു.
ആദരപൂര്‍വം
ശ്രീജ നെയ്യാറ്റിന്‍കര
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക