| Wednesday, 15th July 2020, 11:59 am

പാലത്തായി കേസിലെ കുറ്റപത്രത്തില്‍ പ്രതിയുടെ പേരെങ്കിലും ഉണ്ടാകുമായിരിക്കുമോ ?

ദീപനിശാന്ത്‌

പോക്‌സോവകുപ്പുകള്‍ ഇല്ലാതെ പാലത്തായി കേസില്‍ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടത്രേ!

അധ്യാപകന്‍ പെണ്‍കുട്ടിയെ മര്‍ദിച്ചതായി കുറ്റപത്രത്തിലുണ്ടത്രേ!

ജുവനൈല്‍ ജസ്റ്റിസ് ആക്ട് 75, 82 പ്രകാരമാണ് കുറ്റപത്രം സമര്‍പ്പിച്ചതത്രേ!

5 കുട്ടികളെയും അധ്യാപകന്‍ മര്‍ദിച്ചതായി കുറ്റപത്രത്തിലുണ്ടത്രേ!

കുട്ടിയെ പ്രതി ലൈംഗികമായി ഉപദ്രവിച്ചോ എന്നറിയാന്‍ കൂടുതല്‍ പരിശോധന വേണമത്രേ!

കുട്ടിയുടെ മൊഴിയില്‍ വൈരുധ്യം ഉണ്ടത്രേ!

കുട്ടിയെ കൂടുതല്‍ കൗണ്‍സിലിങ്ങിന് വിധേയമാക്കിയ ശേഷം മൊഴിയെടുക്കണമത്രേ!

കൊവിഡ്‌സാഹചര്യത്തില്‍ ഫോറന്‍സിക് പരിശോധന ഫലം ഇതു വരെ ലഭ്യമായിട്ടില്ലത്രേ!

ഈ പരിശോധനകള്‍ പൂര്‍ത്തിയായ ശേഷം അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുമത്രേ!

തലശ്ശേരി പ്രത്യേക പോക്‌സോ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചതത്രേ!

പ്രതിയെ അറസ്റ്റ് ചെയ്ത് 90 ദിവസം തികയുന്ന സാഹചര്യത്തിലാണ് കുറ്റപത്രം സമര്‍പ്പിച്ചതത്രേ!

ബിജെപി നേതാവ് കുനിയില്‍ പദ്മരാജനാണ് കേസിലെ പ്രതിയെന്ന് കുറ്റപത്രത്തില്‍ ഉണ്ടാകുമായിരിക്കും.

എന്നാലും ആ വകുപ്പ്

‘ ഉണങ്ങട്ടേ കണ്‍കള്‍ ! കണ്ണീര്‍ നിറഞ്ഞാലുള്‍വലിക്കുക!’

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ദീപനിശാന്ത്‌

അധ്യാപിക, എഴുത്തുകാരി

We use cookies to give you the best possible experience. Learn more