ബി.ജെ.പി നേതാവ് പ്രതിയായ പാലത്തായി പോക്‌സോ കേസ്; കുറ്റപത്രം വൈകുന്നതിനെതിരെ സ്ത്രീകളുടെ നിരാഹാരസമരം
കണ്ണൂര്‍: പാലത്തായിയില്‍ ബി.ജെ.പി നേതാവ് പദ്മരാജന്‍ പ്രതിയായ പോക്‌സോ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നതിനെതിരെ ഞായറാഴ്ച കേരളത്തിലെ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക-മാധ്യമ രംഗങ്ങളിലെ പത്ത് വനിതകള്‍ നിരാഹാരമനുഷ്ഠിക്കും.
ഞായറാഴ്ച രാവിലെ 6 മണി മുതല്‍ വൈകീട്ട് 6 മണി വരെയാണ് സമരം. കേസിലെ പ്രതിയായ പദ്മരാജന്‍ അറസ്റ്റിലായി 86 ദിവസം കഴിഞ്ഞിട്ടും ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല.
നാല് ദിവസം കൂടി കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയാല്‍ പ്രതിയ്ക്ക് ജാമ്യം ലഭിക്കും.
രമ്യ ഹരിദാസ് എം പി, ലതികാ സുഭാഷ് ( സംസ്ഥാന പ്രസിഡന്റ് മഹിളാ കോണ്‍ഗ്രസ്), അംബിക (എഡിറ്റര്‍ മറുവാക്ക്), ശ്രീജ നെയ്യാറ്റിന്‍കര (ആക്ടിവിസ്റ്റ്), അമ്മിണി കെ വയനാട് (സംസ്ഥാന പ്രസിഡന്റ് ആദിവാസി വനിതാ പ്രസ്ഥാനം), അഡ്വ ഫാത്തിമ തഹ്ലിയ ( എം എസ് എഫ് ദേശീയ വൈസ് പ്രസിഡന്റ്),കെ.കെ റൈഹാനത്ത് ( സംസ്ഥാന പ്രസിഡന്റ് വിമണ്‍ ഇന്ത്യ മൂവ്‌മെന്റ്), ജോളി ചിറയത്ത് (അഭിനേത്രി, ആക്ടിവിസ്റ്റ്), പ്രമീള ഗോവിന്ദ് ( മാധ്യമ പ്രവര്‍ത്തക), ലാലി പി എം ( സിനിമാ പ്രവര്‍ത്തക) എന്നിവരാണ് നിരാഹാരമനുഷ്ഠിക്കുന്നത്.
നിരവധി പേര്‍ ഇതിനോടകം പിന്തുണയുമായി രംഗത്തെത്തിയിട്ടുമുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ