കണ്ണൂര്‍: ബി.ജെ.പി നേതാവ് പദ്മരാജന്‍ പ്രതിയായ പോക്‌സോ കേസിന്റെ അന്വേഷണ ചുമതലയില്‍ നിന്നും ക്രൈംബ്രാഞ്ച് ഐ.ജി ശ്രീജിത്തിനെ മാറ്റി നിര്‍ത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്ത്.
കേരളത്തിലെ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക- മാധ്യമ രംഗത്തെ 50 വനിതകള്‍ ഒപ്പുവച്ച പരാതിയാണ് മുഖ്യമന്ത്രിയ്ക്ക് നല്‍കിയത്.
‘പൊലീസ് അന്വേഷണത്തില്‍ ഇരയായ പെണ്‍കുട്ടിക്ക് പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്നുണ്ടായ അസാധാരണമായ പെരുമാറ്റ രീതികള്‍ പ്രതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതായിരുന്നു. ജാമ്യം ലഭിച്ചതോടുകൂടി വിവാദങ്ങള്‍ക്കും സംശയങ്ങള്‍ക്കും യാഥാര്‍ഥ്യമുണ്ടെന്ന് തെളിഞ്ഞു’, പരാതിയില്‍ പറയുന്നു.
ക്രൈംബ്രാഞ്ച് മേലധികാരി എസ്.ശ്രീജിത്തിന്റെ ഫോണ്‍ സന്ദേശം പ്രതിയായ പദ്മരാജനെ രക്ഷപ്പെടുത്താന്‍ നടത്തിയ നീക്കങ്ങള്‍ വ്യക്തമായിരിക്കുകയാണെന്നും പരാതിയില്‍ പറയുന്നു.
പാലത്തായി കേസ് അട്ടിമറിക്കാന്‍ ഇടപെട്ടത് ക്രൈംബ്രാഞ്ച് ഐ.ജി ശ്രീജിത്താണെന്നും അദ്ദേഹത്തെ ചുമതലയില്‍ നിന്ന് അടിയന്തിരമായി നീക്കണമെന്നും സാമൂഹ്യനിരീക്ഷകനും അഭിഭാഷകനുമായ ഹരീഷ് വാസുദേവന്‍ നേരത്തെ പറഞ്ഞിരുന്നു.
അന്വേഷണം പൂര്‍ത്തിയാകാത്ത ഒരു കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന് മാത്രം ലഭ്യമായ വിവരങ്ങള്‍ കോര്‍ത്തിണക്കി, കേസ് അട്ടിമറിക്കാന്‍ പ്രതിക്ക് അനുകൂലമായി മാറാവുന്ന എല്ലാ പോയന്‍സും തെരഞ്ഞു പെറുക്കി ഒരു പരിചയവും ഇല്ലാത്ത ഒരാളോട് ഫോണില്‍ വിശദീകരിച്ചു നല്‍കുകയാണ് ഐ.ജി ശ്രീജിത്ത് ചെയ്തെന്നും ഹരീഷ് വാസുദേവന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പരാതിയുടെ പൂര്‍ണ്ണരൂപം:
ബി ജെ പി നേതാവ് പദ്മരാജന്‍ പ്രതിയായ പോക്‌സോ കേസ്…. അന്വേഷണ ചുമതലയില്‍ നിന്നും ക്രൈം.ബ്രാഞ്ച് ഐ ജി ശ്രീജിത്തിനെ മാറ്റി നിര്‍ത്തണം
കേരളത്തിലെ രാഷ്ട്രീയ – സാമൂഹിക സാംസ്‌കാരിക – മാധ്യമ രംഗത്തെ അന്‍പതു വനിതകള്‍ ഒപ്പുവച്ച് ആഭ്യന്തര വകുപ്പ് ചുമതല കൂടെയുള്ള മുഖ്യമന്ത്രി പിണറായി വിജയന് നല്‍കുന്ന സംയുക്ത പരാതി..
സ്വീകര്‍ത്താവ്
ശ്രീ. പിണറായി വിജയന്‍
മുഖ്യമന്ത്രി
കേരളം
വിഷയം:-പാലത്തായിയിലെ അധ്യാപകനും ബി ജെ പി പ്രാദേശിക നേതാവുമായ പദ്മരാജന്‍ പ്രതിയായ പോക്‌സോ കേസ്
സര്‍,
പാലത്തായിയില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച പ്രതിക്ക് ജാമ്യം കിട്ടിയ വഴികള്‍ ഇന്ന് ഏറെ വിവാദമായിരിക്കുകയാണ്. പോലീസ് അന്വേഷണത്തില്‍ ഇരയായ പെണ്‍കുട്ടിക്ക് പോലീസ് ഉദ്യോഗസ്ഥരില്‍ നിന്നുണ്ടായ അസാധാരണമായ പെരുമാറ്റ രീതികള്‍ പ്രതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതായിരുന്നു. ജാമ്യം ലഭിച്ചതോടുകൂടി വിവാദങ്ങള്‍ക്കും സംശയങ്ങള്‍ക്കും യാഥാര്‍ഥ്യമുണ്ടെന്ന് തെളിഞ്ഞു. ക്രൈംബ്രാഞ്ച് മേലധികാരി എസ് ശ്രീജിത്ത് IPS ന്റെ ഫോണ്‍ സന്ദേശം പ്രതിയായ പത്മരാജനെ രക്ഷപെടുത്താന്‍ നടത്തിയ പിന്നാമ്പുറ കളികള്‍ കൂടുതല്‍ വ്യക്തമായിരിക്കുകയാണ്. പ്രസ്തുത ഉദ്യോഗസ്ഥന്റ പ്രമാദമായ പല കേസന്വേഷണത്തിന്റെ പിന്‍കാല ചരിത്രങ്ങളും ഏറെ ദുരൂഹമാണ്. ഇത്തരം പശ്ചാത്തലമുള്ള ഒരു ഉദ്യോഗസ്ഥന്‍ തുടരന്വേഷണം നടത്തിയാല്‍ നിലവിലെ തെളിവുകള്‍ നശിപ്പിക്കപ്പെടാന്‍ മാത്രമല്ല ഇരയായ പെണ്‍കുട്ടിയുടെ ജീവന്‍ തന്നെ അപകടത്തിലാകാന്‍ സാദ്ധ്യതയുള്ളതായി ഞങ്ങള്‍ ഭയക്കുന്നു. ആയതിനാല്‍ ഐ ജി ശ്രീജിത്തിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റുകയും നീതിമാനും സത്യസന്ധനുമായ മറ്റൊരു പോലീസ് ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തില്‍ കേസ് പുനരന്വേഷിച്ച് പത്മരാജന് ശിക്ഷ ഉറപ്പാക്കണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്യുന്നു
പരാതിയില്‍ ഒപ്പു വച്ചവര്‍
രമ്യ ഹരിദാസ് എം പി
കെ ആര്‍ മീര
കെ അജിത
ഡോ പി ഗീത
സി കെ ജാനു
ലതിക സുഭാഷ്
ഡോ ജെ ദേവിക
കെ കെ രമ
അഡ്വ ജമീല പ്രകാശം
മേഴ്‌സി അലക്സാണ്ടര്‍
അഡ്വ നൂര്‍ബിന റഷീദ്
സി എസ് ചന്ദ്രിക
ഗോമതി ഇടുക്കി
സുല്‍ഫത്ത് എം
മാല പാര്‍വ്വതി
ശ്രീജ നെയ്യാറ്റിന്‍കര
ജെബി മേത്തര്‍
ശീതള്‍ ശ്യാം
അംബിക മറുവാക്ക്
സോയ ജോസഫ്
പ്രൊഫ കുസുമം ജോസഫ്
സീന ഭാസ്‌കര്‍
വിനീത വിജയന്‍
ഡോ വര്‍ഷ ബഷീര്‍
മൃദുല ദേവി
ലാലി പി എം
തനൂജ ഭട്ടതിരി
ഡോ ഹരിപ്രിയ
ചാരുലത
ഡോ ജി ഉഷാ കുമാരി
ജോളി ചിറയത്ത്
അഡ്വ കെ നന്ദിനി
സോണിയാ ജോര്‍ജ്ജ്
പ്രമീള ഗോവിന്ദ്
അഡ്വ കുക്കു ദേവകി
കെ കെ റൈഹാനത്ത്
അഡ്വ ഫാത്തിമ തഹ്ലിയ
ഡോ ധന്യ മാധവ്
അഡ്വ മായാ കൃഷ്ണന്‍
ബിന്ദു അമ്മിണി
അഡ്വ ഭദ്രകുമാരി
മൃദുല ഭവാനി
അമ്മിണി കെ വയനാട്
സീറ്റ ദാസന്‍
ബിന്ദു തങ്കം കല്യാണി
ഷമീന ബീഗം
അപര്‍ണ ശിവകാമി
വിമല ടീച്ചര്‍
സ്മിത നെരവത്ത്
മജ്നി തിരുവങ്ങൂര്‍
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ