| Tuesday, 24th September 2019, 4:57 pm

പാലാരിവട്ടം; ഇബ്രാഹിം കുഞ്ഞിനെതിരെയുള്ള ടി.ഒ സൂരജിന്റെ ആരോപണം കള്ളമെന്ന് വിജിലന്‍സ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ ടി.ഒ സൂരജ് ഉന്നയിച്ച വിഷയങ്ങള്‍ കള്ളമാണെന്ന് വിജിലന്‍സ്. ഇബ്രാഹിം കുഞ്ഞ് പറഞ്ഞിട്ടാണ് മുന്‍കൂട്ടി പണം നല്‍കിയതെന്ന ടി.ഒ സൂരജിന്റെ ആരോപണം തെറ്റാണെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞു. സൂരജിന്റെ ശുപാര്‍ശയിലാണ് മന്ത്രി മുന്‍കൂര്‍ പണം അനുവദിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മന്ത്രിയുടെ കത്തില്‍ പലിശ ഈടാക്കാനോ ഈടാക്കാതിരിക്കാനോ നിര്‍ദ്ദേശമില്ല. ഇതില്‍ വ്യക്തത വരുത്താതെ സൂരജ് ഏഴ് ശതമാനം പലിശ നിശ്ചയിച്ചാണ് മുന്‍കൂറായി പണം അനുവദിച്ചതെന്നായിരുന്നു വിജിലന്‍സിന്റെ കണ്ടെത്തല്‍. പലിശ എത്രയെന്ന് തീരുമാനിച്ചത് ടി.ഒ സൂരജ് തനിച്ചാണ്.

പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ 11 മുതല്‍ 14 ശതമാനം വരെ പലിശ നിരക്കില്‍ പണമെടുക്കുന്ന ഘട്ടത്തിലാണ് നിര്‍മാണ കമ്പനിക്ക് ഏഴ് ശതമാനം മാത്രം പലിശനിരക്കില്‍ പണം നല്‍കാന്‍ സൂരജ് തീരുമാനിച്ചതെന്നും വിജിലന്‍സ് സത്യവാങ്മൂലത്തില്‍ പറയുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നിര്‍മാണക്കമ്പനിക്ക് മുന്‍കൂറായി 8.25 കോടി രൂപ നല്‍കിയത് ഇബ്രാഹിം കുഞ്ഞിന്റെ തീരുമാനപ്രകാരമാണെന്നാണ് ടി.ഒ സൂരജ് പറഞ്ഞിരുന്നത്. അതാണ് വിജിലന്‍സ് തെറ്റാണെന്ന് കണ്ടെത്തിയിരിക്കുന്നത്.

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ഇബ്രാഹിം കുഞ്ഞിന്റെ പങ്ക് അന്വേഷിച്ചുവരുകയാണെന്നും വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more