പാലത്തില്‍ 2183 വിള്ളലുകളാണ് വിദഗ്ധ സംഘം കണ്ടെത്തിയത്. വിള്ളലുകളില്‍ 99 എണ്ണത്തിലും 3 മില്ലീമീറ്ററില്‍ കൂടുതല്‍ വലിപ്പമുണ്ട്.
ഭാരമുള്ള വാഹനങ്ങള്‍ കയറിയാല്‍ വിള്ളലുകള്‍ കൂടുതല്‍ വലുതാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പരിശോധനാ റിപ്പോര്‍ട്ട് സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പാലാരിവട്ടം പാലത്തിന്റെ നിര്‍മ്മാണ ചുമതലയുണ്ടായിരുന്ന ആര്‍.ഡി.എസ് പണിത മറ്റ് പാലങ്ങളിലും പിഴവുകളുണ്ടെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. നിര്‍മ്മാണം കഴിഞ്ഞ് ഒരു വര്‍ഷം പൂര്‍ത്തിയാകും മുമ്പേ കണ്ണൂരിലെ താവം, പാപ്പിനിശ്ശേരി റെയില്‍വേ മേല്‍പ്പാലങ്ങളിലും വിള്ളല്‍ കണ്ടെത്തിയിരുന്നു.
പാലം അഴിമതിയെ തുടര്‍ന്ന് കരാറുകാരില്‍ നിന്ന് നാലരക്കോടി രൂപ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു. ആര്‍.ഡി.എസ് പ്രോജക്ട്‌സ് എന്ന കമ്പനിയില്‍ നിന്നാണ് റോഡ്‌സ് ആന്ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍ പണം പിടിച്ചെടുത്തിരുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഡിസൈനിലെ പോരായ്മ, അനുവദനീയമായ പരിധിയില്‍ കൂടുതല്‍ ഗര്‍ഡറുകള്‍ക്കു താഴേക്കു വലിച്ചില്‍, തൂണുകളുടെ ബെയറിങ്ങുകളുടെ തകരാര്‍, ആവശ്യത്തിന് സിമന്റും കമ്പിയും ഉപയോഗിക്കാതെയുള്ള നിര്‍മാണം എന്നിവയാണ് തകര്‍ച്ചയ്ക്കു കാരണമായി ഐ.ഐ.ടി ആദ്യം നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നത്.