കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ആരോപണ വിധേയനായ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് സര്‍ക്കാരിന് കത്ത് നല്‍കി. കരാറുകാരന് മുന്‍കൂര്‍ തുക നല്‍കിയതിലാണ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് കത്തു നല്‍കിയത്.
പാലാരിവട്ടം മേല്‍പ്പാലം അഴിമതിയുമായി ബന്ധപ്പെട്ട് ഇന്ന് മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജ്, കരാര്‍ കമ്പനി ഉടമ സുമിത് ഗോയല്‍, റോഡ്‌സ് ആന്‍ഡ് ബ്രഡ്ജസ് കോര്‍പറേഷന്‍ മുന്‍ അസിസറ്റ്ന്റ് ജനറല്‍ മാനേജര്‍ എം.ടി തങ്കച്ചന്‍ എന്നിവരുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കുകയാണ്.
ഈ ജാമ്യാപേക്ഷകളെ എതിര്‍ത്തു നല്‍കിയ റിപ്പോര്‍ട്ടില്‍ ഇവര്‍ നടത്തിയ ഗൂഢാലോചനയില്‍ മുന്‍ മന്ത്രിയുടെ പങ്കിലും അന്വേഷണം നടത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
അഴിമതി നിരോധന നിയമത്തിലെ പുതിയ വകുപ്പ് പ്രകാരം ഇത്തരത്തിലൊരു പരാതി വിജിലന്‍സിനോ കോടതിയിലോ വന്നാല്‍ അന്വേഷണം തുടരണമെങ്കില്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതുണ്ട്. ഈ നടപടിക്രമങ്ങളുടെ ഭാഗമായിട്ടാണ് മുന്‍ മന്ത്രിക്കെതിരെയും അന്വേഷണം നടത്തുന്നതിന് അനുമതി തേടി വിജിലന്‍സ് സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കിയത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കരാറുകാരന് മുന്‍കൂര്‍ തുകയായി 8.25 കോടി രൂപ അനുവദിച്ചത് ചട്ട വിരുദ്ധമായാണ്. അതില്‍ ഏതൊക്കെ ഇടപാടുകള്‍ മുന്‍ മന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ടെന്ന കാര്യങ്ങള്‍ പരിശോധിക്കുന്നതിനാണ് ഇത്തരത്തിലൊരു അന്വേഷണം നടക്കുന്നതെന്നും കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.