കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ടി.ഒ സൂരജ് ഉള്‍പ്പെടെ എല്ലാ പ്രതികള്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. പ്രതികളായ ടി.ഒ സൂരജ്, സുമിത് ഗോയല്‍, എം.ടി തങ്കച്ചന്‍ എന്നിവര്‍ക്കാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്.
കര്‍ശന ഉപാധികളോടെയാണ് ജസ്റ്റിസ് സുനില്‍ തോമസ് ജാമ്യം അനുവദിച്ചത്. പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി.ഒ സൂരജ്, ആര്‍.ഡി.എസ് കമ്പനി ഉടമ സുമിത് ഗോയല്‍, റോഡ്‌സ് ആന്റ് ബ്രിഡ്ജസ് മുന്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എം.ടി തങ്കച്ചന്‍ എന്നിവര്‍ റിമാന്‍ഡിലായിട്ട് രണ്ടുമാസമായെന്നും ഇനിയും കസ്റ്റഡിയില്‍ വെക്കേണ്ടതിന്റെ ആവശ്യം ഇല്ലെന്നും പ്രതികള്‍ കോടതിയില്‍ വാദിക്കുകയായിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പാലാരിവട്ടം പാലം അതീവ ദുര്‍ബലമെന്ന് നേരത്തേ റിപ്പോര്‍ട്ട് വന്നിരുന്നു. വിദഗ്ധ സംഘം നടത്തിയ പരിശോധനയിലാണ് പാലം ദുര്‍ബലമെന്ന് കണ്ടെത്തിയത്. പാലത്തില്‍ 2183 വിള്ളലുകളാണ് വിദഗ്ധ സംഘം കണ്ടെത്തിയത്. വിള്ളലുകളില്‍ 99 എണ്ണത്തിലും 3 മില്ലീമീറ്ററില്‍ കൂടുതല്‍ വലിപ്പമുണ്ട്.