അഹമ്മദാബാദ്: 16 ദിവസമായി ജയിലില്‍ കഴിയുന്ന മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിനെ കാണാന്‍ വക്കീലിന് അനുമതി. പലന്‍പൂര്‍ കോടതിയുടെ ഉത്തരവിന്റെ പിന്‍ബലത്തോടെ അദ്ദേഹത്തിന്റെ വക്കീലിന് കൂടിക്കാഴ്ച നടത്താന്‍ അവസരമൊരുങ്ങിയത്.
ഇന്നാണ് സഞ്ജീവിന്റെ റിമാന്‍ഡ് കാലാവധി അവസാനിക്കുന്നത്. സഞ്ജീവിനായി കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്ന് ഭാര്യ ശ്വേത ഭട്ട് അറിയിച്ചിട്ടുണ്ട്.
അതേസമയം ഇന്ന് ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുമോ എന്ന കാര്യം വ്യക്തമല്ല. അങ്ങനെയാണെങ്കില്‍ തിങ്കളാഴ്ച മാത്രമെ കോടതി ജാമ്യാപേക്ഷ പരിഗണിക്കൂ.
1998ലെ ഒരു മയക്കുമരുന്ന് കേസില്‍ ഒരാളെ കുടുക്കിയെന്ന ആരോപണത്തിന്മേലാണ് സെപ്തംബര്‍ അഞ്ചിന് ഗുജറാത്ത് പൊലീസിന്റെ സി.ഐ.ഡി വിഭാഗം സഞ്ജീവ് ഭട്ടിനെ കസ്റ്റഡിയിലെടുത്തത്. പിന്നീട് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
എന്നാല്‍ അറസ്റ്റിനു ശേഷം സഞ്ജീവ് ഭട്ടിനെക്കുറിച്ച് വിവരങ്ങളൊന്നും തന്നെ ലഭ്യമായിരുന്നില്ല. ഭട്ടിനെക്കുറിച്ച് വിവരങ്ങളൊന്നും ലഭിക്കാതിരിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് അദ്ദേഹത്തിന്റെ ഭാര്യ ശ്വേത ഭട്ട് രംഗത്തു വന്നിരുന്നു.
WATCH THIS VIDEO: