പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിന് പോകുമെന്ന് കെ. മുരളീധരന്‍. താനും പ്രതിപക്ഷ നേതാവും തമ്മില്‍ അത്തരത്തിലുള്ള പ്രശ്‌നങ്ങളൊന്നുമില്ലെന്നും അദ്ദേഹം ആവശ്യപ്പെട്ടാല്‍ നേരത്തെ പ്രചരണത്തിന് പോകുമെന്നും കെ. മുരളീധരന്‍. 11ാം തീയതി പാലക്കാടുണ്ടാവുമെന്നും അങ്ങനെയാണ് തീരുമാനിച്ചിരിക്കുന്നതെന്നും മുരളീധരന്‍ വ്യക്തമാക്കി.
അതിന് മുമ്പ് പോകുന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ നിന്നാരെങ്കിലും അറിയിച്ചാല്‍ പോകുമെന്നും പ്രതിപക്ഷ നേതാവ് വിളിച്ചിട്ടില്ലെന്നും അയച്ച കത്ത് തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
പ്രതിപക്ഷ നേതാവ് കത്തയച്ചിരുന്നോ എന്ന ചോദ്യത്തിന് കത്തില്‍ പറഞ്ഞിട്ടുളളതെന്താണെന്ന് മാധ്യമപ്രവര്‍ത്തകരോട് ചോദിക്കുകയും പ്രതിപക്ഷ നേതാവ് തനിക്ക് കത്തയക്കേണ്ട ആവശ്യമില്ലെന്നും, വിളിച്ചു പറഞ്ഞാല്‍ മതിയായിരുന്നുവെന്നും കെ മുരളീധരന്‍ ചൂണ്ടിക്കാട്ടി.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് മണ്ഡലങ്ങളിലും പോകുമെന്നും മൂന്ന് സ്ഥലങ്ങളിലും കോണ്‍ഗ്രസ് വിജയിക്കുമെന്നും കെ. മുരളീധരന്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.
സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ വിളിച്ചിരുന്നു. ഫീല്‍ഡില്‍ ഉണ്ടാവണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. മൂന്ന് മണ്ഡലങ്ങളിലും ഉണ്ടാവമമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. സമയമാകുമ്പോള്‍ പ്രചരണത്തിന് പാലക്കാടെത്തുമെന്നും കെ. മുരളീധരന്‍ പറഞ്ഞു.
‘വി.ഡി സതീശന്‍ ക്ഷണിക്കേണ്ട ആവശ്യമുണ്ടോയെന്നും അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയാണ് കെ.സി വേണുഗോപാല്‍, അദ്ദേഹം തന്നോട് എല്ലായിടത്തും സജീവമായി ഉണ്ടാവണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കെ.പി.സിസി പ്രസിഡന്റും മുളീധരന്‍ എന്തായാലും വരുമെന്നും പറഞ്ഞിട്ടുണ്ട്. ഇത്രയും പോരെ..? എല്ലാ കാര്യങ്ങള്‍ക്കും ഓരോ സമയങ്ങളുണ്ട്. സമയം വരുമ്പോള്‍ പോകും,’ മുരളീധരന്‍ വ്യക്തമാക്കി.
Content Highlight: Palakkad will go for campaign, opposition leader has not called; KC Venugopal Invited: K. Muralidharan