പാലക്കാട് ട്രോളിവിവാദം; പെട്ടിയില്‍ തെളിവില്ല
Kerala News
പാലക്കാട് ട്രോളിവിവാദം; പെട്ടിയില്‍ തെളിവില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 2nd December 2024, 4:55 pm

പാലക്കാട്: ഉപതെരഞ്ഞെടുപ്പുമായി സംബന്ധിച്ചുണ്ടായ നീല ട്രോളിബാഗ് വിവാദത്തില്‍ പണം കടത്തിയതിന് തെളിവില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പണം കടത്തിയതിന് തെളിവില്ലെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി പാലക്കാട് ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്.

സി.പി.ഐ.എം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് തെളിവുകളൊന്നുമില്ലെന്നും തുടരന്വേഷണത്തിന്റെ ആവശ്യമില്ലെന്നുമുള്ള റിപ്പോര്‍ട്ട് കൈമാറിയത്.

പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചരണം നടക്കവേ അര്‍ധരാത്രി കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ചിരുന്ന കെ.പി.എം ഹോട്ടലില്‍ കള്ളപ്പണ ഇടപാടുകള്‍ നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് റെയ്ഡ് നടത്തിയിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നീല ട്രോളി ബാഗിലാണ് കള്ളപ്പണം കൊണ്ടുവന്നതെന്നായിരുന്നു പിന്നീടുണ്ടായ ആരോപണം. പിന്നാലെ നീല ട്രോളി ബാഗുമായി മാങ്കൂട്ടത്തില്‍ വാര്‍ത്താ സമ്മേളനവും നടത്തിയിരുന്നു.

Content Highlight: Palakkad Trolley Controversy; No evidence in the box