| Wednesday, 9th September 2020, 4:00 pm

പാലക്കാട്ടെ കെ.എഫ്.സി റസ്റ്റോറന്റ് ആക്രമണം; രൂപേഷ് അടക്കമുള്ള പ്രതികള്‍ക്കെതിരായ യു.എ.പി.എ റദ്ദാക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: പാലക്കാട് നഗരത്തിലെ കെ.എഫ്.സി റസ്റ്റോറന്റ് ആക്രമണ കേസിലെ പ്രതികളുടെ മേല്‍ ചുമത്തിയിരുന്ന യു.എ.പി.എ ഒഴിവാക്കി.

മാവോയിസ്റ്റ് നേതാവ് രൂപേഷ് ഉള്‍പ്പടെ ഒന്‍പത് പേരായിരുന്നു കേസിലെ പ്രതികള്‍. ഇവര്‍ക്ക് മേല്‍ ചുമത്തിയ യു.എ.പി.എ ആണ് റദ്ദാക്കിയത്.

2014 ഡിസംബര്‍ 22 നാണ് പാലക്കാട് ചന്ദ്രനഗറിലെ കെ.എഫ്.സി റസ്റ്റോറന്റിന് നേരെ ആക്രമണം ഉണ്ടായത്.

കാസര്‍കോട് സ്വദേശികളായ അരുണ്‍ ബാലന്‍, ശ്രീകാന്ത്, കണ്ണൂര്‍ സ്വദേശികളായ കെവി ജോസ്, അഷറഫ്, കൊല്ലം സ്വദേശി രമണന്‍, പത്തനംതിട്ട സ്വദേശി അനൂപ് മാത്യു ജോര്‍ജ്, മലപ്പുറം പാണ്ടിക്കാട് സ്വദേശികളായ സി.പി.മൊയ്തീന്‍, സി.പി.ഇസ്മായില്‍, മാവോയിസ്റ്റ് നേതാവ് രൂപേഷ്, ഭാര്യ ഷൈന എന്നിവരായിരുന്നു കേസിലെ പ്രതികള്‍.

പ്രതികള്‍ക്കെതിരെ പാലക്കാട് ഡി.വൈ.എസ്.പി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കേസില്‍ സ്വയം വാദിക്കുകയാണെന്നായിരുന്നു രൂപേഷ് കോടതിയെ അറിയിച്ചത്. റിമാന്‍ഡ് കാലാവധി നീട്ടാന്‍ പൊലീസ് കൂടുതല്‍ കേസുകള്‍ ചുമത്തുകയാണെന്നും പ്രതികള്‍ ആരോപിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

content highlight; Palakkad restaurant attack case; UAPA imposed on the accused was quashed

We use cookies to give you the best possible experience. Learn more