പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനമില്ല: റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍
India
പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനമില്ല: റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 3rd March 2014, 2:19 pm

[share]

[]ന്യൂദല്‍ഹി: പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജിക്കില്ലെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അരുണേന്ദ്ര കുമാര്‍ അറിയിച്ചു.

ഗുല്‍ബര്‍ഗ് ഡിവിഷന്‍ രൂപീകരണം പാലക്കാടിനെ ബാധിക്കുമെന്ന ആശങ്കയാണ് അദ്ദേഹം തള്ളിക്കണഞ്ഞത്.

ഭൂമിശാസ്ത്രപരമായി ഏറെ അന്തരമുള്ളതിനാല്‍ ഗുല്‍ബര്‍ഗ് ഡിവിഷന്‍ രൂപീകരണം പാലക്കാടിനെ ബാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

ദക്ഷിണ റെയില്‍വേയ്ക്ക് കീഴിലുള്ള ഡിവിഷനുകളില്‍ ഏറ്റവും കൂടുതല്‍ വരുമാനമുള്ള രണ്ടാമത്തെ ഡിവിഷനാണ് പാലക്കാട്.

80 ലക്ഷം ടണ്‍ ചരക്ക് നീക്കമുള്ള ഈ ഡിവിഷനില്‍ 100 രൂപ വരുമാനത്തിന് 47 രൂപയാണ് ചിലവ്.

കഴിഞ്ഞ റെയില്‍വേ ബജറ്റില്‍ കേന്ദ്ര റെയില്‍വേ മന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെ മൂന്ന് പുതിയ റെയില്‍വേ ഡിവിഷനുകള്‍ പ്രഖ്യാപിച്ചിരുന്നു.

ഇതിലൊരു ഡിവിഷനായ ഗുല്‍ബര്‍ഗ് ഡിവിഷന്‍ പാലക്കാട് ഡിവിഷനെ ബാധിക്കുമെന്ന് സൂചനയുണ്ടായിരുന്നു.