പാലക്കാട്: പാലക്കാട് പട്ടാമ്പിയിലും പരിസര പ്രദേശത്തും കൊവിഡ് സാഹചര്യം സങ്കീര്‍ണമെന്ന് മന്ത്രി എ.കെ ബാലന്‍. സ്ഥിതി ഗുരുതരമാണെന്നും ജാഗ്രതയില്‍ വീഴ്ചയുണ്ടായാല്‍ സൂപ്പര്‍ സ്‌പ്രെഡിലേക്കും പിന്നീട് സമൂഹ വ്യാപനത്തിലേക്കും നീങ്ങാമെന്നും എ.കെ ബാലന്‍ പറഞ്ഞു.
പട്ടാമ്പിയിലും നെല്ലായ പഞ്ചായത്തിലും സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്നും മന്ത്രി പറഞ്ഞു.
പട്ടാമ്പി കമ്യൂണിറ്റി സ്പ്രഡിലേക്ക് പോകുന്നുവെന്ന ഭയമുണ്ട്. അനുബന്ധ ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നത് ഒഴിവാക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി പറഞ്ഞു.
പട്ടാമ്പി മത്സ്യമാര്‍ക്കറ്റില്‍ നടത്തിയ ആന്റിജെന്‍ പരിശോധനയില്‍ 67 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മാര്‍ക്കറ്റിലെ തൊഴിലാളിക്ക് രോഗം ബാധിച്ചതിന് പിന്നാലെയാണ് കൂടുതല്‍ പരിശോധന നടത്തിയത്.
നിലവില്‍ ജില്ലയില്‍ 28 കണ്ടെയ്‌മെന്റ് സോണുകളാണ് ഉള്ളത്. പാലക്കാട് ജില്ലയില്‍ 47 കേന്ദ്രങ്ങളില്‍ ആന്റിജെന്‍ പരിശോധന നടത്താനും തീരുമാനമായി. കൂടുതല്‍ റാപ്പിഡ് ടെസ്റ്റുകള്‍ നടത്തി രോഗികളെ കണ്ടെത്തി രോഗവ്യാപനം തടയാനാണ് ലക്ഷ്യമിടുന്നത്. ചെറിയ രോഗലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ പോലും പരിശോധനയ്ക്ക് വിധേയമാകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ